പൊങ്കൽ; ചെന്നൈയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ 

ചെന്നൈ: പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനായി ദക്ഷിണ റെയില്‍വേ ചെന്നൈ എഗ്മോറില്‍ നിന്ന് മംഗളൂരു ജംഗ്ഷനിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

ജനുവരി 13-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06037) അടുത്ത ദിവസം രാവിലെ 8:50-ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും.

പെരമ്പൂരില്‍ 3:45, തിരുവള്ളൂരില്‍ 4:13, ആർക്കോണത്ത് 4:38, കാട്പാടി ജംഗ്ഷനില്‍ 5:43, ജോളാർപേട്ട ജംഗ്ഷനില്‍ 6:58, സേലം ജംഗ്ഷനില്‍ 8:37, ഈറോഡ് ജംഗ്ഷനില്‍ 9:40, തിരുപ്പൂരില്‍ 10:33, കോയമ്പത്തൂർ ജംഗ്ഷനില്‍ 11:27 എന്നീ സമയങ്ങളില്‍ എത്തിച്ചേരും.

  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി

പാലക്കാട് ജംഗ്ഷനില്‍ പുലർച്ചെ 1:55, ഷൊർണൂർ ജംഗ്ഷനില്‍ 3:00, തിരൂരില്‍ 3:43, കോഴിക്കോട് 4:27, വടകരയില്‍ 5:08, തലശ്ശേരിയില്‍ 5:33, കണ്ണൂരില്‍ 6:07, പയ്യന്നൂരില്‍ 6:34, കാഞ്ഞങ്ങാട് 7:03, കാസർകോട് 7:28 എന്നിങ്ങനെയാണ് കേരളത്തിലെ സമയം.

 

ഈ പ്രത്യേക ട്രെയിനില്‍ മൂന്ന് എസി ത്രീ ടയർ കോച്ചുകളും, ഒമ്പത് സ്ലീപ്പർ ക്ലാസ് കോച്ചുകളും, ആറ് ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകളും, ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമായ രണ്ട് സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകളും ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ സിലിണ്ടറിന് കരിചന്തയിൽ 5,000 രൂപ; പൂഴ്ത്തിവെപ്പിനെതിരെ കണ്ണടച്ച് സിവിൽ സപ്ലൈസ് വകുപ്പ്!!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെയിനിൽ ഫോൺ പോയാൽ ടെൻഷൻ വേണ്ട; സ്റ്റേഷനിൽ ഓടേണ്ട; പരാതി നൽകാം സീറ്റിലിരുന്ന്! ഡിജിറ്റൽ സംവിധാനവുമായി റെയിൽവേ
[masterslider id="10"]

Related posts

Click Here to Follow Us