അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച്‌ 10 വയസുകാരന് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം

ബെംഗളുരു: ഹെന്നൂർ ബന്ദേ മെയിൻ റോഡില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച്‌ 10 വയസ്സുള്ള ആണ്‍കുട്ടിക്ക് ദാരുണാന്ത്യം. ചിറ്റൂർ സ്വദേശികളായ രവി-സുമ ദമ്പതികളുടെ മകൻ ഭാനുതേജ് ആണ് ജന്മദിനത്തില്‍ ദാരുണമായി മരണപ്പെട്ടത്. കുട്ടി സഹോദരനൊപ്പം ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇവരെ ഇടിച്ചു തെറിപ്പിക്കുകയും ഭാനുതേജിൻ്റെ തലയ്ക്കു മുകളിലൂടെ പാഞ്ഞുകയറുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തില്‍ ഭാനുതേജിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, തുടർന്ന് കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുചക്ര വാഹനം ഓടിച്ചിരുന്ന സഹോദരൻ പരിക്കേറ്റ് അംബേദ്കർ ആശുപത്രിയില്‍ ചികിത്സയിലാണ്. ട്രക്ക് ഡ്രൈവർ ഇപ്പോള്‍ ഒളിവിലാണ്, ഇയാള്‍ക്കായി…

Read More

ഓണ്‍ലൈനായി വാങ്ങിയ സാലഡിൽ ഒച്ച്; അനുഭവം പങ്കുവച്ച് യുവാവ് 

ബെംഗളൂരു: ഓണ്‍ലൈൻ സൈറ്റുകള്‍ മുഖേന ഭക്ഷണം വാങ്ങുന്നവരാണ് ഒട്ടുമിക്കവരും. രാജ്യത്ത് ഫുഡ് ഡെലിവറി ആപ്പുകളുടെ ഉപയോഗം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകള്‍. അടുത്തിടെ ഒരു ഡെലിവറി ആപ്പ് വഴി ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബെംഗളൂരുവില്‍ നിന്നുള്ള ഉപഭോക്താവ്. സൊമാറ്റോ വഴി വാങ്ങിയ ഭക്ഷണത്തില്‍ നിന്ന് ജീവനുള്ള പുഴുവിനെ ലഭിച്ചതായി അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്. ഫിറ്റ്നസ്കാപ്രതീക് എന്ന ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് യുവാവ് ഭക്ഷണം വാങ്ങിയപ്പോഴുണ്ടായ അനുഭവം വിവരിക്കുന്നത്. ഫ്രഷ്മെനു വഴി നാല് സാധനങ്ങളാണ് ഓർഡർ ചെയ്തതെന്നും എന്നാല്‍ മൂന്ന്…

Read More

പൊങ്കൽ; ചെന്നൈയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ 

ചെന്നൈ: പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനായി ദക്ഷിണ റെയില്‍വേ ചെന്നൈ എഗ്മോറില്‍ നിന്ന് മംഗളൂരു ജംഗ്ഷനിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ജനുവരി 13-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06037) അടുത്ത ദിവസം രാവിലെ 8:50-ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും. പെരമ്പൂരില്‍ 3:45, തിരുവള്ളൂരില്‍ 4:13, ആർക്കോണത്ത് 4:38, കാട്പാടി ജംഗ്ഷനില്‍ 5:43, ജോളാർപേട്ട ജംഗ്ഷനില്‍ 6:58, സേലം ജംഗ്ഷനില്‍ 8:37, ഈറോഡ് ജംഗ്ഷനില്‍ 9:40, തിരുപ്പൂരില്‍ 10:33, കോയമ്പത്തൂർ ജംഗ്ഷനില്‍ 11:27 എന്നീ…

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; 19 കാരന് ദാരുണാന്ത്യം

ബെംഗളൂരു: ദേശീയപാത 66ലെ ഉദ്യാവർ കൊരങ്ങരപ്പടിക്ക് സമീപം ഇരുചക്രവാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. എ.വി. അവിനാഷ് ആചാര്യയാണ് (19) മരിച്ചത്. കൂട്ടിയിടിച്ചതിന് പിന്നാലെ ലോറിക്ക് തീപിടിച്ച്‌ കത്തിനശിച്ചു. പരിചയക്കാരന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തശേഷം ഉദ്യാവരില്‍ നിന്ന് പനിയൂരിലേക്ക് പോകുകയായിരുന്നു പാരാ മെഡിക്കല്‍ വിദ്യാർഥിയായ അവിനാഷ്. ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചു. പൂർണമായി കത്തിനശിച്ച ലോറിയുടെ അടിയില്‍ നിന്ന് ബൈക്ക് കണ്ടെടുത്തു. കൗപ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 8500 രൂപ!!! പുതിയ പദ്ധതിയുമായി കോൺഗ്രസ്‌ 

ന്യൂഡൽഹി: ഡല്‍ഹിയില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8500 രൂപ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. യുവ ഉഡാൻ യോജന പദ്ധതി’യില്‍ ഒരു വർഷത്തേക്കാണ് തുക ലഭിക്കുക. കോണ്‍ഗ്രസ്‌ നേതാവ് സച്ചിൻ പൈലറ്റാണ് വാഗ്ദാനം പ്രഖ്യാപിച്ചത്. ഡല്‍ഹി സർക്കാരും കേന്ദ്രവും യുവാക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ഡല്‍ഹിയില്‍ വിദ്യാസമ്പന്നരായ തൊഴില്‍രഹിതർ നിരവധിയുണ്ട്. ഇവരെ ലക്ഷ്യ വെച്ചാണ് കോണ്‍ഗ്രസിന്റെ പുതിയ പ്രഖ്യാപനം. നേരത്തെ സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള സമാനമായ ഒരു പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇതുകൂടാതെ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും അടുത്തിടെ ഡല്‍ഹിയില്‍…

Read More

കർണാടകയിലെ നക്സൽ കീഴടങ്ങൽ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി; കെ അണ്ണാമലൈ 

ചെന്നൈ: കർണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ നക്‌സല്‍ കീഴടങ്ങല്‍ നടപടികളില്‍ ബിജെപിക്ക് സംശയമുണ്ടെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. നക്സല്‍ കീഴടങ്ങല്‍ നടപടിയില്‍ സത്യസന്ധതയില്ലെന്ന് അണ്ണാമലൈ ആരോപിച്ചു. കീഴടങ്ങല്‍ പ്രക്രിയയില്‍ ശരിയായ ചർച്ചകളൊന്നും നടന്നിട്ടില്ല. മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ക്കുള്ളിലെ ആഭ്യന്തര രാഷ്‌ട്രീയം കോണ്‍ഗ്രസ് ഉപയോഗിച്ചോ അതോ ആരെങ്കിലും സർക്കാരിനെ സ്വാധീനിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട്. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണ് കീഴടങ്ങല്‍ പ്രക്രിയ നടത്തിയതെന്നും ആരാണ് കീഴടങ്ങാൻ ചർച്ച നടത്തിയതെന്ന് വ്യക്തമല്ലെന്നും അണ്ണാമലൈ ആരോപിച്ചു. “മുമ്പ് , ഞാൻ ചിക്കമംഗളൂരു എസ്പിയായിരിക്കുമ്പോള്‍, മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു.…

Read More

പ്രണയം നടിച്ച് പീഡിപ്പിച്ച 14 കാരി ജീവനൊടുക്കി; 21 കാരൻ അറസ്റ്റിൽ 

ബെംഗളൂരു: കലബുറുഗി ജില്ലയിലെ ജെവർഗിയില്‍ ബലാത്സംഗത്തെ തുടർന്ന് എട്ടാംക്ലാസ് വിദ്യാർഥിനിയായ 14കാരി ജീവനൊടുക്കി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ജെവർഗി ബസവേശ്വര നഗർ സ്വദേശി എ. മഹബൂബിനെ(21) പോലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ചാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് അഖില ഭാരത വീരശൈവ മഹാസഭ അംഗങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. രണ്ടു മണിക്കൂർ ദേശീയ പാത ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി രാജശേഖർ സാഹു സിരി, ജേവർഗി, യാദ്രമി താലൂക്ക് പ്രസിഡന്റ് സിദ്ധു സാഹു അങ്ങാടി, മുൻ ജില്ലാ പഞ്ചായത്ത് അംഗം ബസവരാജ് പാട്ടീല്‍…

Read More

പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു; മൂന്നു പേരുടെ നില ഗുരുതരം 

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. വെള്ളത്തില്‍ മുങ്ങിയ നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നും ഒരാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്. 16 വയസുകാരായ നിമ, ആൻഗ്രേസ്, അലീന, എറിൻ എന്നിവരാണ് വെള്ളത്തില്‍ വീണത്. തൃശൂർ സ്വദേശികളാണ് നാലുപേരും എന്നാണ് വിവരം. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. പീച്ചി ഡാമിന്റെ പള്ളിക്കുന്ന് അംഗനവാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്. പീച്ചി പുളിമാക്കല്‍ സ്വദേശി നിമയുടെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഇവർ. കുട്ടികളുടെ നിലവിളി…

Read More

മൈസൂരു ദേശീയ പാതയിൽ പുള്ളിപ്പുലി

ബെംഗളൂരു: ദേശീയപാതയിൽ പുള്ളിപ്പുലിയെ കണ്ടത് പ്രദേശ വാസികളിലും യാത്രക്കാരിലും ഭീതിപരത്തി. ചിക്കമഗളൂരു ജില്ലയിലെ കലസ താലൂക്കിലെ കുതിരേമുഖ ഹൈവേയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ദേശീയപാതയിൽ ഒന്നിലധികം തവണയാണ് പുലിയെ കണ്ടത്. ചിക്കമംഗളൂരുവിലെ കാപ്പി ത്തോട്ടങ്ങളിൽ വന്യജീവി സംഘർഷം രൂക്ഷമായത് ഇതിനകം നിവാസികളെ കൂടുതൽ ആശങ്കയിലാക്കിയിരുന്നു. ഇതിനിടെയാണ് ദേശീയപതയിൽ പുലിയെ കണ്ടിരിക്കുന്നത്. ആനകൾ, കാട്ടുപോത്ത്, കടുവകൾ എന്നിവയുടെ ആക്രമണങ്ങൾ പ്രദേശത്ത് പതിവാണ്. പുലിയെ കണ്ടത് ഇവരുടെ ഭീതി ഇരട്ടിയാക്കിയിരിക്കുകയാണ്. വനംവകുപ്പ് അടിയന്തരമായി പുലിയെ പിടികൂടി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.

Read More

ഹണി റോസ് നൽകിയ പരാതി; മുൻ‌കൂർ ജാമ്യം തേടി രാഹുൽ ഈശ്വർ 

കൊച്ചി: നടി ഹണി റോസിനെ അപമാനിച്ചുള്ള പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. ഹൈക്കോടതിയിലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അതിനിടെ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി ഉയര്‍ന്നു. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഹണി റോസിന്റെ പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി വിശദമായി പരിശോധിച്ചുവരികയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ…

Read More
Click Here to Follow Us