മൈസൂരു ദേശീയ പാതയിൽ പുള്ളിപ്പുലി

ബെംഗളൂരു: ദേശീയപാതയിൽ പുള്ളിപ്പുലിയെ കണ്ടത് പ്രദേശ വാസികളിലും യാത്രക്കാരിലും ഭീതിപരത്തി.

ചിക്കമഗളൂരു ജില്ലയിലെ കലസ താലൂക്കിലെ കുതിരേമുഖ ഹൈവേയിലാണ് പുലിയെ കണ്ടത്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ദേശീയപാതയിൽ ഒന്നിലധികം തവണയാണ് പുലിയെ കണ്ടത്.

ചിക്കമംഗളൂരുവിലെ കാപ്പി ത്തോട്ടങ്ങളിൽ വന്യജീവി സംഘർഷം രൂക്ഷമായത് ഇതിനകം നിവാസികളെ കൂടുതൽ ആശങ്കയിലാക്കിയിരുന്നു.

  കോറമംഗലയിലെ ഹോട്ടലിനുമുൻപിലെ ഡിസ്‌പ്ലേ ബോർഡിൽ കന്നഡിഗർക്കെതിരെ മോശം പരാമർശം; മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ

ഇതിനിടെയാണ് ദേശീയപതയിൽ പുലിയെ കണ്ടിരിക്കുന്നത്.

ആനകൾ, കാട്ടുപോത്ത്, കടുവകൾ എന്നിവയുടെ ആക്രമണങ്ങൾ പ്രദേശത്ത് പതിവാണ്.

പുലിയെ കണ്ടത് ഇവരുടെ ഭീതി ഇരട്ടിയാക്കിയിരിക്കുകയാണ്.

വനംവകുപ്പ് അടിയന്തരമായി പുലിയെ പിടികൂടി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം വെളിപ്പെടുത്തി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു; മകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us