പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു; മൂന്നു പേരുടെ നില ഗുരുതരം 

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. വെള്ളത്തില്‍ മുങ്ങിയ നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.

ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നും ഒരാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

16 വയസുകാരായ നിമ, ആൻഗ്രേസ്, അലീന, എറിൻ എന്നിവരാണ് വെള്ളത്തില്‍ വീണത്. തൃശൂർ സ്വദേശികളാണ് നാലുപേരും എന്നാണ് വിവരം. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. പീച്ചി ഡാമിന്റെ പള്ളിക്കുന്ന് അംഗനവാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

പീച്ചി പുളിമാക്കല്‍ സ്വദേശി നിമയുടെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഇവർ. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. നാലുപേരും നിലവില്‍ തൃശൂർ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts