വില്ലനായി കൊതുക് തിരി; വൃദ്ധയുടെ ജീവനെടുത്തത് ഇങ്ങനെ

ട്രിച്ചി: കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്ന് രോഗിയായ എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു. തിരുവെരുമ്പൂര്‍ സ്വദേശിനിയായ സരസ്വതിയാണ് ദാരുണമായി മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സരസ്വതി കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരുവെരുമ്പൂരിലെ വീട്ടില്‍ തനിച്ചായിരുന്നു താമസം. രാത്രി കിടക്കാന്‍ നേരത്ത് കത്തിച്ചുവച്ച കൊതുകുതിരിയില്‍ നിന്ന് പുതപ്പിലേക്ക് തീ പടര്‍ന്നത് ഇവര്‍ അറിഞ്ഞില്ല. മുറിയിലാകെ തീ പടര്‍ന്നതോടെ അയല്‍പക്കക്കാര്‍ ഓടിയെത്തിയെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ ആര്‍ക്കും തീയണയ്ക്കാനായില്ല

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

ഒടുവില്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെത്തിച്ചപ്പോഴേക്കും സരസ്വതിക്ക് ഏതാണ്ട് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വൈകാതെ ഇവര്‍ മരിക്കുകയും ചെയ്തു.

മുറിക്കകത്ത് കത്തിച്ചുവച്ചിരുന്ന കൊതുകുതിരിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പൊലീസ് അറിയിച്ചു. മറ്റ് സംശയാസ്പദമായ സാഹചര്യങ്ങളൊന്നും സംഭവത്തിലില്ലെന്നും പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts