സംസ്ഥാനത്തിന്റെ തീരദേശ മേഖലകളിൽ കനത്ത മഴ

ബെംഗളൂരു: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പലയിടങ്ങളിലും ഞായറാഴ്ച ശക്തമായി മഴ പെയ്തു. ശനിയാഴ്ച രാത്രി മുതൽ ഇരു ജില്ലകളിലും മഴ തുടർന്നു. മംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളിലും വെള്ളം പൊങ്ങിയതിനാൽ പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. ജൂലൈ 22 വരെ സംസ്ഥാനത്തിന്റെ തീരദേശ മേഖലകളിൽ കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

കനത്ത മഴയെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപൊക്കം അനുഭവപെട്ടു. നദികളിലെയും ജലനിരപ്പ് ഗണ്യമായി വർദ്ധിച്ചു. ജനുവരി മുതൽ ജൂലൈ 17 വരെ ജില്ലയിൽ 1769 മില്ലീമീറ്റർ മഴ ലഭിച്ചു.

പുത്തൂരിലെ ചേല്യാഡ്ക പാലം കഴിഞ്ഞ അഞ്ച് വർഷത്തിൽ രണ്ടാം തവണയും വെള്ളത്തിൽ മുങ്ങി. പാലത്തിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts