കോവിഡ് മൂന്നാം തരംഗം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ നേരിയ തോതിൽ വർധന. രണ്ടാമത്തെ തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും കോവിഡ്  പെരുമാറ്റ ചട്ടം ജനങ്ങൾ പാലിച്ചില്ലെങ്കിൽ കേസുകൾ ഇനിയുമുയരുമെന്ന് അധികൃതർ അറിയിച്ചു. ദിവസേന കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ നിരക്ക്  നേരിയ തോതിൽ ഉയർന്നു. കോവിഡ് വാർ റൂമിലെ കണക്കുകൾ പ്രകാരം ജൂൺ ആരംഭം മുതൽ കോവിഡ് രോഗികൾ സംസ്ഥാനത്ത് ദിവസേന കുറഞ്ഞിരുന്നു.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

ജൂലൈ 1 മുതൽ 13 ദിവസങ്ങൾക്കുള്ളിൽ, ആശുപത്രികളിലെ പ്രതിദിന കോവിഡ് -19 പ്രവേശനങ്ങളുടെ എണ്ണം 63% കുറഞ്ഞു. ജൂലൈ 9 നും 13 നും ഇടയിൽ ഒരു ദിവസം 25 ഓളം രോഗികളെ മാത്രമായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ജൂലൈ 15 വ്യാഴാഴ്ച 32 രോഗികളെ ആശുപത്രികളിലേക്കും കോവിഡ് കെയർ സെന്ററുകളിലേക്കും (സിസിസി) പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഇത് 46 രോഗികൾ ആയി ഉയർന്നു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും മറ്റു കോവിദഃ മാനദണ്ഡങ്ങളും ജനങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡ്  മൂന്നാം തരംഗം പിടിച്ചു കെട്ടാനാകുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts