സംസ്ഥാനത്ത് മഴക്കെടുതിയിൽ 9 മരണം

ബെംഗളൂരു: സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 9 ആയി, 3 പേരെ കാണാതായി. വടക്കൻ ഗ്രാമങ്ങളിലും തീരദേശ ജില്ലകളിലും മഴ രൂക്ഷമായതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു തുടങ്ങി. ബെൽഗാവിയിൽ ഒഴുക്കിൽ പെട്ട് മരിച്ച 12 കാരിയുടെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് ബെംഗളൂരു – മംഗളുരു ദേശിയ പാത ഉൾപ്പടെ പല റോഡുകളും താത്കാലികമായി അടച്ചു. കുടകിലെ പ്രധാന റോഡുകൾ വെള്ളത്തിലായി. ഇനിയും അഞ്ചു ദിവസങ്ങൾക്കൂടി സംസ്ഥാനത്തു മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. സംസ്ഥാനത്തുടനീളം 131…

Read More

സംസ്ഥാനത്തിന്റെ തീരദേശ മേഖലകളിൽ കനത്ത മഴ

ബെംഗളൂരു: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പലയിടങ്ങളിലും ഞായറാഴ്ച ശക്തമായി മഴ പെയ്തു. ശനിയാഴ്ച രാത്രി മുതൽ ഇരു ജില്ലകളിലും മഴ തുടർന്നു. മംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളിലും വെള്ളം പൊങ്ങിയതിനാൽ പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. ജൂലൈ 22 വരെ സംസ്ഥാനത്തിന്റെ തീരദേശ മേഖലകളിൽ കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപൊക്കം അനുഭവപെട്ടു. നദികളിലെയും ജലനിരപ്പ് ഗണ്യമായി വർദ്ധിച്ചു. ജനുവരി മുതൽ ജൂലൈ 17 വരെ ജില്ലയിൽ 1769 മില്ലീമീറ്റർ മഴ…

Read More

സംസ്ഥാനമൊട്ടാകെ കനത്ത മഴക്ക് സാധ്യത

ബെംഗളൂരു: കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിവാരണ സമിതി (കെഎസ്എൻ‌ഡി‌എം‌സി) ശനിയാഴ്ച സംസ്ഥാനത്തൊട്ടാകെ മഴ പെയ്യുമെന്ന് അറിയിച്ചു. തീരദേശ കർണാടകയിൽ കനത്ത മഴക്കും മാൽനാട് ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ബെംഗളൂരു നഗര ജില്ല, ബെംഗളൂരു ഗ്രാമ പ്രദേശം അതുപോലെ തെക്കേ കർണാടകയിലെയും, വടക്കേ കർണാടകയിലെയും ജില്ലകളിൽ വളരെ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്. വടക്കൻ കർണാടകയിലെ ബിദാർ, കലാബുരാഗി, റൈച്ചൂർ, ബാഗൽകോട്ട്, ബെലഗാവി എന്നിവിടങ്ങളിൽ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.

Read More
Click Here to Follow Us