സംസ്ഥാനത്ത് മഴക്കെടുതിയിൽ 9 മരണം

ബെംഗളൂരു: സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 9 ആയി, 3 പേരെ കാണാതായി. വടക്കൻ ഗ്രാമങ്ങളിലും തീരദേശ ജില്ലകളിലും മഴ രൂക്ഷമായതോടെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു തുടങ്ങി. ബെൽഗാവിയിൽ ഒഴുക്കിൽ പെട്ട് മരിച്ച 12 കാരിയുടെ മൃതദേഹം കണ്ടെത്തി.

മണ്ണിടിച്ചിലിനെ തുടർന്ന് ബെംഗളൂരു – മംഗളുരു ദേശിയ പാത ഉൾപ്പടെ പല റോഡുകളും താത്കാലികമായി അടച്ചു. കുടകിലെ പ്രധാന റോഡുകൾ വെള്ളത്തിലായി. ഇനിയും അഞ്ചു ദിവസങ്ങൾക്കൂടി സംസ്ഥാനത്തു മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. സംസ്ഥാനത്തുടനീളം 131 ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്നു.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

സംസ്ഥാനത്ത് നൂറിനു മുകളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നൂറോളം ദുരിതാശ്വാസക്യാമ്പുകളിലായി അയ്യായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. ദേശിയ ദുരന്തനിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും, അന്ഗ്നി ശമന സേനയും രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts