ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; 19 കാരന് ദാരുണാന്ത്യം

ബെംഗളൂരു: ദേശീയപാത 66ലെ ഉദ്യാവർ കൊരങ്ങരപ്പടിക്ക് സമീപം ഇരുചക്രവാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു.

എ.വി. അവിനാഷ് ആചാര്യയാണ് (19) മരിച്ചത്.

കൂട്ടിയിടിച്ചതിന് പിന്നാലെ ലോറിക്ക് തീപിടിച്ച്‌ കത്തിനശിച്ചു.

പരിചയക്കാരന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തശേഷം ഉദ്യാവരില്‍ നിന്ന് പനിയൂരിലേക്ക് പോകുകയായിരുന്നു പാരാ മെഡിക്കല്‍ വിദ്യാർഥിയായ അവിനാഷ്.

  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ

ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

പൂർണമായി കത്തിനശിച്ച ലോറിയുടെ അടിയില്‍ നിന്ന് ബൈക്ക് കണ്ടെടുത്തു.

കൗപ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts