പാസ്‌പോർട്ടും വിസയുമില്ല; അനധികൃതമായി നഗരത്തിൽ താമസിച്ചുവന്ന 7 പേർ അറസ്റ്റിൽ

ബെംഗളൂരു: പാസ്‌പോർട്ടും വിസയും ഇല്ലാതെ അനധികൃതമായി ബംഗളൂരുവിൽ താമസിച്ചു വന്ന 7 ആഫ്രിക്കൻ പൗരന്മാരെ  തിങ്കളാഴ്ച രാവിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് പിടികൂടി . 

ഹെന്നൂർ, ബാനസവാടി പ്രദേശങ്ങളിലെ 35 ഓളം വീടുകളിലായി പോലീസ് നടത്തിയ റെയ്‌ഡിൽ ആണ് ഇവരെ പിടി  കൂടിയത്. ഇതിൽ ഒരു വീട്ടിൽ നിന്നും കള്ള നോട്ടുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട് 

  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

“പരാതികളുടെ അടിസ്ഥാനത്തിൽ ഹെന്നൂർ , ബാനസവാടി പ്രദേശത്ത്, ആഫ്രിക്കൻ പൗരന്മാരും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും താമസിക്കുന്ന 35 ഓളം വീടുകളിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു . ഇതേ തുടർന്ന് വിസയും പാസ്‌പോർട്ടും ഇല്ലാതെ താമസിച്ചു വന്ന 7 പേർ പിടിയിലായി ” എന്ന് ജോയിന്റ് കമ്മീഷ്ണർ ഓഫ് പോലീസ് ( ക്രൈം ) സന്ദീപ് പട്ടീൽ അറിയിച്ചു.

ഇത്തരത്തിൽ അനധികൃതമായി ഹെന്നൂരിൽ താമസിച്ചുവന്ന ആറ് ആഫ്രിക്കൻ പൗരന്മാരെ ഈസ്റ്റ് ഡിവിഷൻ പോലീസും തിങ്കളാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട് 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
[masterslider id="10"]

Related posts

Click Here to Follow Us