കർണാടകയിലെ നക്സൽ കീഴടങ്ങൽ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി; കെ അണ്ണാമലൈ 

ചെന്നൈ: കർണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ നക്‌സല്‍ കീഴടങ്ങല്‍ നടപടികളില്‍ ബിജെപിക്ക് സംശയമുണ്ടെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ.

നക്സല്‍ കീഴടങ്ങല്‍ നടപടിയില്‍ സത്യസന്ധതയില്ലെന്ന് അണ്ണാമലൈ ആരോപിച്ചു.

കീഴടങ്ങല്‍ പ്രക്രിയയില്‍ ശരിയായ ചർച്ചകളൊന്നും നടന്നിട്ടില്ല. മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ക്കുള്ളിലെ ആഭ്യന്തര രാഷ്‌ട്രീയം കോണ്‍ഗ്രസ് ഉപയോഗിച്ചോ അതോ ആരെങ്കിലും സർക്കാരിനെ സ്വാധീനിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണ് കീഴടങ്ങല്‍ പ്രക്രിയ നടത്തിയതെന്നും ആരാണ് കീഴടങ്ങാൻ ചർച്ച നടത്തിയതെന്ന് വ്യക്തമല്ലെന്നും അണ്ണാമലൈ ആരോപിച്ചു.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

“മുമ്പ് , ഞാൻ ചിക്കമംഗളൂരു എസ്പിയായിരിക്കുമ്പോള്‍, മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു.

കീഴടങ്ങല്‍ പ്രക്രിയയില്‍ ഞാൻ പങ്കാളിയായിരുന്നു.

ചട്ടം അനുസരിച്ച്‌, മാവോയിസ്റ്റുകള്‍ ഡെപ്യൂട്ടി കമ്മീഷണർക്കും എസ്പിക്കും മുമ്പാകെ കീഴടങ്ങണം, തുടർന്നാണ് മറ്റ് നടപടിക്രമങ്ങള്‍.

ഇവിടെ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണ് കീഴടങ്ങല്‍ നടപടികള്‍ നടന്നത്.

കീഴടങ്ങല്‍ പ്രക്രിയയില്‍ സർക്കാരിന് എന്തെങ്കിലും താത്പര്യമുണ്ടെങ്കില്‍ അത് സിവില്‍ സമൂഹത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

“മാവോയിസ്റ്റുകള്‍ കീഴടങ്ങുമ്പോള്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടാകണം. അടുത്തിടെ നടന്ന കീഴടങ്ങലില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസമില്ല. കീഴടങ്ങല്‍ സംബന്ധിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസംഗത്തില്‍ പൊരുത്തക്കേടുകളുണ്ട്. വിഷയം അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
[masterslider id="10"]

Related posts