അമിത വേഗത; ബെംഗളൂരുവിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ബെംഗളൂരു: സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുരുളി (40) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി എട്ടരയോടെ ബെംഗളൂരുവിലെ നാഗരബാവി റിംഗ് റോഡിലെ മലേമഹദേശ്വര് ക്ഷേത്രത്തിന് സമീപമായിരുന്നു വാഹനാപകടം.

ബൈക്കിൽ പോകുകയായിരുന്ന മുരുളിയെ അമിത വേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട മുരുളി താഴെ വീണു. ഈ സമയം ബസിൻ്റെ ചക്രം മുരുളിയുടെ തലയിലൂടെ കയറിയിറങ്ങി. ഇതോടെ മുരുളി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!

വിവരമറിഞ്ഞ് ജ്ഞാനഭാരതി സഞ്ചാരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഛിന്നഭിന്നമായ മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് അയച്ചു.

സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts