ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

ബെംഗളൂരു: ദുബായിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച മലയാളി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കണ്ണൂർ സ്വദേശിയായ കെ. മജീദ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.37 കോടി രൂപ വിലവരുന്ന 899.50 ഗ്രാം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ നടത്തിയ കർശന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. നാല് ക്യാപ്സ്യൂൾ ട്യൂബുകളിലാക്കി പേസ്റ്റ് രൂപത്തിലാക്കിയാണ് ഇയാൾ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ കൃത്യമായ ഇടപെടലാണ് സ്വർണക്കടത്ത് പിടികൂടാൻ സഹായിച്ചത്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

പിടികൂടിയ സ്വർണത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. അന്താരാഷ്ട്ര സ്വർണക്കടത്ത് റാക്കറ്റുകളുമായി മജീദിന് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും, ഇയാൾ ഇതിന് മുൻപും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts