ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു ഗോരഗുണ്ടേപാളയയ്ക്ക് സമീപം ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ലോറി ബൈക്കിലിടിച്ച് യുവദമ്പതികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. നാഗരഭാവി സ്വദേശികളായ ഷബ്രാജ് (28), ഭാര്യ ഷബീൻ (24) എന്നിവരാണ് ദരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു അപകടം.

യശ്വന്ത്പൂർ ട്രാഫിക് പോലീസ് നൽകുന്ന വിവരമനുസരിച്ച്, ദമ്പതികൾ നെലമംഗലയിൽ നിന്ന് നഗരത്തിലേക്ക് ബൈക്കിൽ വരികയായിരുന്നു. റോഡിന്റെ വലതുവശത്തുനിന്നും പെട്ടെന്ന് ഇടതുവശത്തേക്ക് ലോറി വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ലോറിയുടെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിക്കുകയും ദമ്പതികളെയും ബൈക്കിനെയും ഏതാണ്ട് 50 മീറ്ററോളം ദൂരത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു. വലിയ വാഹനത്തിന്റെ ടയറുകൾക്കടിയിൽപ്പെട്ട ദമ്പതികൾ രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ യശ്വന്ത്പൂർ ട്രാഫിക് പോലീസ് ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ലോറി ഡ്രൈവറെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതർ അറിയിച്ചു.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
[masterslider id="10"]

Related posts