ശരത് പവാർ രാജി പിൻവലിച്ചു

ന്യൂഡൽഹി :നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി ശരത് പവാർ പിൻവലിച്ചു. പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണ് രാജി പിൻവലിച്ചതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് മുംബൈയിൽ പാർട്ടിയുടെ ഉന്നത നേതാക്കളടങ്ങിയ പാനൽ യോഗം ചേർന്ന് പവാറിന്റെ രാജി തീരുമാനം നിരസിച്ചിരുന്നു. സ്വയം തീകൊളുത്താനുള്ള ശ്രമം പാർട്ടി പ്രവർത്തകരിൽ നിന്നും വലിയതിൽ വൈകാരിക പ്രതിഷേധങ്ങൾ ഉണ്ടായതും രാജിയെ തടയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച്‌ ശരത് പവാർ കുറിപ്പ് പുറത്തുവിട്ടത്.

Read More

ശരത് പവാറിന്റെ പിൻഗാമിയായി സുപ്രിയ സുലേ എന്ന് സൂചന

മുംബൈ: പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ശരദ്പവാര്‍ രാജി വെച്ചതിന് പിന്നാലെ എന്‍സിപി നേതൃസ്ഥാനത്തേക്ക് സുപ്രിയാസുലേ വന്നേക്കുമെന്ന് സൂചന. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പവാറിന്റെ മകള്‍ സുപ്രിയാ സുലേയെ വിളിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ഊഹാപോഹം പരക്കുന്നത്. താന്‍ എന്‍സിപി നേതൃസ്ഥാനം രാജി വെയ്ക്കുകയാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ശരദ്പവാര്‍ അറിയിച്ചത്. 1999 ല്‍ സ്ഥാപിച്ച പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി ദീര്‍ഘകാലം ചെലവഴിച്ച ശേഷം ചൊവ്വാഴ്ച ആത്മകഥയായ ലോക് മാസേ സംഗാതിയുടെ രണ്ടാം എഡീഷന്‍ പുറത്തിറക്കിയ സമയത്തായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തീരുമാനം പുന:പരിശോധിക്കാനും പിന്‍വലിക്കാനും…

Read More

കർണാടകയിൽ കോൺഗ്രസിന് സാധ്യത ; പവാർ

ന്യൂഡൽഹി : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന് അനുകൂലമാകാൻ സാധ്യതയുണ്ടെന്ന് എൻ സി പി അധ്യക്ഷൻ ശരദ് പവാർ. ദേശീയ തലത്തിലെയും സംസ്ഥാനത്തെയും വിഷയങ്ങളെ തമ്മിൽ ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിനാണ് ബി ജെ പി മുതിരുന്നത്. എന്നാൽ, നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വീക്ഷണകോണിൽ കർണാടക തിരഞ്ഞെടുപ്പിനെ കാണേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ പവാർ പറഞ്ഞു. കേന്ദ്രത്തിലേക്കും സംസ്ഥാനത്തേക്കും രണ്ട് തിരഞ്ഞെടുപ്പുകളാണ് മുന്നിലുള്ളത്. അതിനെ രണ്ടായി തന്നെ കാണണം. നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമാണെന്നു തന്നെയാണ് എന്റെ…

Read More

തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കും ; ശരത് പവാർ 

ബെംഗളൂരു: കർണാടക ബി.ജെ.പി.യുടെ നിയന്ത്രണത്തിൽ നിന്ന് വഴുതിമാറിയെന്നും അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോൽക്കുമെന്നും നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടി പ്രസിഡൻറ് ശരദ് പവാർ. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇത് സംബന്ധിച്ച് ഇദ്ദേഹം പ്രസ്താവന നടത്തിയത്. അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ ബി.ജെ.പി അധികാരത്തിലുണ്ടാകില്ലെന്നതിന് കൃത്യമായ തെളിവുകളുണ്ട്. പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുനിർത്താനും ഐക്യമുന്നണി രൂപീകരിക്കാനും ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സംസ്ഥാനത്ത് വിവിധ പ്രാദേശിക പ്രശ്‌നങ്ങളുണ്ട്. അവ കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്’ പവാർ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പിക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമീപകാലത്ത് അഭിപ്രായ സർവേയിൽ തെളിഞ്ഞതാണെന്നും…

Read More

ശരത് പവാർ ആശുപത്രിയിൽ

മുംബൈ: ആരോഗ്യനില മോശമായതിനെ തുടർന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയിൽ ശരദ് പവാറിനെ പ്രവേശിപ്പിച്ചു. ബുധനാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് എൻ.സി.പി അറിയിച്ചു. ആശുപത്രി വിട്ട ശേഷം ശരദ് പവാർ നവംബർ നാല്, അഞ്ച് തീയതികളിൽ ഷിർദിയിൽ നടക്കുന്ന പാർട്ടി ക്യാമ്പുകളിൽ പങ്കെടുക്കുമെന്നും എൻ.സി.പി വ്യക്തമാക്കി.

Read More
Click Here to Follow Us