30 മൊബൈൽ ഫോണുകളോളം മോഷ്ടിച്ച അന്തർസംസ്ഥാന സംഘം പിടിയിൽ

ബെംഗളൂരു: നഗരത്തിലെ ഷോപ്പിംഗ് മാളിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്ക് ഇടയിൽ സംഗീത ആസ്വാദകരിൽ നിന്ന് 30ഓളം മൊബൈൽ ഫോണുകൾ മോഷ്ടിച്ച  നാല്  അന്തർസംസ്ഥാന മൊബൈൽ ലിഫ്റ്റർമാർ അറസ്റ്റിൽ.

മഹാദേവപുരയ്ക്കടുത്തുള്ള ശിങ്കയ്യനപാളയയിലെ ഫീനിക്‌സ് മാർക്കറ്റ്‌സിറ്റി മാളിൽ അടുത്തിടെ സംഘടിപ്പിച്ച ‘സൺബേൺ ഹോളി വീക്കെൻഡ്’ സംഗീത പരിപാടിക്കിടെയാണ് മോഷണം നടന്നത്. മഹാദേവപുര പോലീസാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

പാർട്ടിയിൽ പങ്കെടുത്ത വിദ്യാരണ്യപുരയിൽ താമസിക്കുന്ന അക്കൗണ്ടന്റൊയ പ്രണവ് മാർച്ച് 19 ന് രാത്രി 8.40 ന് മഹാദേവപുര പോലീസ് സ്റ്റേഷനിൽ തന്റെയും മറ്റ് ചിലരുടെയും മൊബൈൽ ഫോണുകൾ പരിപാടിയ്ക്കിടെ മോഷണം പോയതായി പരാതിപ്പെട്ടിരുന്നു.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

പരാതിയെ തുടർന്ന് പോലീസ് സബ്-ഇൻസ്‌പെക്ടർ സരോജിനി വാഗ്‌മോറും സംഘവും മാളിലേക്ക് ചെല്ലുകയും, പാർട്ടിയിൽ പങ്കെടുത്ത എല്ലാവരെയും പുറത്തു വിടുന്നതിന് മുമ്പ് അവിടെയുളള എല്ലാ പ്രവേശന, എക്‌സിറ്റ് പോയിന്റുകളിലും നിർത്തി പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് മോഷ്‌ട്ടാക്കളിൽ പെട്ട 32 കാരനായ ഉത്തർപ്രദേശ് സ്വദേശി സദ്ദാമിനെയും കൂട്ടാളികളായ 32 കാരനായ വസീം അഹമ്മദ്, 33 കാരനായ മുഹമ്മദ് അദീൽ, 29 കാരനായ ഇർസാദ് എന്നിവരെ അറസ്റ്റ് ചെയ്തത്.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

2500ലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് പോലീസ് പറഞ്ഞു. നാല് അക്രമികളെ പിടികൂടിയെങ്കിലും അവരിൽ ഒരാൾ രക്ഷപ്പെട്ടതായും അയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts