കബ്ബൺ പാർക്ക് ഇനി ഹോൺ നിരോധിത മേഖല

ബെംഗളൂരു: കബ്ബൺ പാർക്ക് ഹോൺ നിരോധിത മേഖലയാക്കാനുള്ള നീക്കവുമായി ട്രാഫിക് അധികാരികൾ. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രാഫിക് ജോയിന്റ് കമ്മീഷണർ ബി ആർ രവികാന്ത ഗൗഡ അറിയിച്ചു.

പാർക്കിലെ ജീവജാലങ്ങളുടെ സംരക്ഷണവും കൂടെ ലക്ഷ്യമിട്ടാണ് ഹോൺ നിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 300 ഏക്കറിൽ പരന്നു കിടക്കുന്ന പാർക്കിൽ നിരവധി ജീവജാലങ്ങൾ ആണ് ഉള്ളത്. പാർക്കിനുള്ളിൽ വാഹന ഗതാഗതം പൂർണമായും നിരോധിക്കുന്ന സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണ്. നിലവിൽ വാരാന്ത്യങ്ങളിൽ മാത്രമാണ് വാഹന ഗതാഗതിനു നിയന്ത്രണം ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാട്രിമോണിയലിൽ 'ഡോക്ടർ' ചമഞ്ഞ് ബെംഗളൂരുവില്‍ നിന്നടക്കം പത്തിലധികം യുവതികളെ വഞ്ചിച്ചു; അമ്മയും മകനും ഒളിവിൽ
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts