റോഡുകളുടെ വൈറ്റ് ടോപ്പിംഗ് സർക്കാർ പുനഃപരിശോധിക്കും; മുഖ്യമന്ത്രി

ബെംഗളൂരു : ഉയർന്ന ചെലവ് കണക്കിലെടുത്ത് മാറ്റിവെച്ച ബെംഗളൂരുവിലെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെയും വൈറ്റ്-ടോപ്പിംഗ് റോഡുകൾ വീണ്ടും പരിശോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച പറഞ്ഞു. പുതിയ റോഡുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ളവ പരിപാലിക്കുന്നതിനുമായി സർക്കാർ പ്രത്യേക കോഡും രൂപീകരിക്കും. മുൻ ടെൻഡർ റദ്ദാക്കിയതിനാൽ ബെംഗളൂരുവിലെ 12 ഹൈ ഡെൻസിറ്റി കോറിഡോറുകൾക്കായി വീണ്ടും ടെൻഡർ ക്ഷണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ റോഡുകളുടെ അവസ്ഥയെക്കുറിച്ചുള്ള നിയമസഭാ കൗൺസിലിലെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു കിലോമീറ്റർ റോഡ് അസ്ഫാൽറ്റിങ്ങിന് 75 ലക്ഷം മുതൽ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (24-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 109  റിപ്പോർട്ട് ചെയ്തു. 117 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.34% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 117 ആകെ ഡിസ്ചാര്‍ജ് : 3903201 ഇന്നത്തെ കേസുകള്‍ : 109 ആകെ ആക്റ്റീവ് കേസുകള്‍ : 1792 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 40044 ആകെ പോസിറ്റീവ് കേസുകള്‍ : 3945079…

Read More

എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുനാൾ ആർഎസ്എസുമായി സഹകരിക്കും; ഈശ്വരപ്പ

ബെംഗളൂരു :  എല്ലാ വിരോധികൾക്കും ഒരുനാൾ ആർ‌എസ്‌എസിനെ അംഗീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ല കർണാടക നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി വ്യാഴാഴ്ച പറഞ്ഞു, എല്ലാവരും ആർഎസ്എസിനെ ‘നമ്മുടെ’ ആർഎസ്എസ് ആയി അംഗീകരിക്കേണ്ട ദിവസം വിദൂരമല്ലെന്നും കാഗേരി നിയമസഭയിൽ അഭിപ്രയപെട്ടു.  അതേസമയം എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉടൻ ആർ‌എസ്‌എസിന്റെ ഭാഗമാകുമെന്ന് ഗ്രാമവികസന മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞത് നിയമസഭയിൽ ബഹളത്തിന് കാരണമായി.  സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച സിദ്ധരാമയ്യയുടെ സംവാദത്തിനിടെയാണ് വാക്കുതർക്കം ആരംഭിച്ചത്. ഏത് രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചാലും പരസ്പര ബഹുമാനം നിലനിർത്തേണ്ടത് പ്രധാനമാണെന്ന്…

Read More

കിറ്റിൽ റബ്ബറില്‍ തീര്‍ത്ത ലിംഗ മാതൃക; കുടുംബാസൂത്രണ പ്രചാരണം വിവാദത്തിൽ.

മുംബൈ: ഗ്രാമപ്രദേശങ്ങളിൽ കുടുംബാസൂത്രണത്തെക്കുറിച്ച് ബോധവൽക്കരണം നടത്താൻ ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന പ്രത്യേക കിറ്റിലെ റബ്ബര്‍കൊണ്ട് തീര്‍ത്ത ലിംഗത്തിന്‍റെ മാതൃക മഹാരാഷ്ട്രയിൽ വന്‍ വിവാദത്തിന് തിരികൊളുത്തി. പരിശീലനത്തിനായി രൂപകൽപ്പന ചെയ്ത കിറ്റിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനനേന്ദ്രിയത്തിന്റെ റബ്ബർ മോഡലുകൾ ഉൾപ്പെടുത്തിയിരുന്നു. പുരുഷ മോഡലിന് പുറമേ, റബ്ബർ കൊണ്ട് നിർമ്മിച്ച ഗർഭപാത്രത്തിന്റെ ഒരു മാതൃകയും ഉണ്ട്. എന്നാൽ പരിശീലകർ കൊണ്ടുവന്ന ജെൻഡർ മോഡൽ അശ്ലീലമാണെന്ന് ഗ്രാമപ്രദേശങ്ങളിലെ ഒരു വിഭാഗം പരാതിപ്പെടുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീടുതോറുമുള്ള ലൈംഗികത, ഗർഭനിരോധനം, വന്ധ്യംകരണം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നത്…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ എയർഏഷ്യ വിമാനം പിന്നിലേക്ക് നീങ്ങി; ഭയചകിതരായ് 165 യാത്രക്കാർ

ബെംഗളൂരു: ന്യൂഡൽഹിയിൽ നിന്ന് ബെംഗളൂരുവിലെത്തിയ എയർഏഷ്യ ഇന്ത്യ വിമാനത്തിലെ 165 യാത്രക്കാർ രക്ഷപ്പെട്ടത് വലിയ ഭീതിയിൽ നിന്ന്. സുരക്ഷിതമായി ലാൻഡ് ചെയ്ത് പാർക്ക് ചെയ്തതിന് ശേഷം എയർഏഷ്യ വിമാനം ഏകദേശം 100 അടി പിന്നിലേക്ക് നീങ്ങിയപ്പോൾ ഭയചകിതരാത് 165 യാത്രക്കാർ ആയിരുന്നു. വിമാനം നമ്പർ I5 740, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 3 ൽ നിന്ന് രാവിലെ 8 മണിക്ക് പുറപ്പെട്ട എയർഏഷ്യ വിമാനം, ഷെഡ്യൂൾ ചെയ്യുന്നതിന് നാല് മിനിറ്റ് മുമ്പ് 10.36 ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ ഗ്രൗണ്ടിലെ…

Read More

ക്രൂര പീഡനത്തിനിരയായി രണ്ട് വയസുകാരി മരിച്ചു

ബെംഗളൂരു: അമ്മാവന്റെ ക്രൂരതയിൽ ഇല്ലാതായത് രണ്ട് വയസുകാരിയുടെ ജീവൻ. കർണാടകയിലെ അത്തിബെലെ ഗ്രാമത്തിലാണ് സംഭവം. സ്വന്തം അമ്മാവന്റെ ലൈംഗിക പീഡനത്തെ തുടർന്നാണ് കുട്ടി മരണപ്പെട്ടതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കുട്ടിയുടെ അമ്മാവനായ ദീപു എന്നയാളാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. കാറിൽ വെച്ചാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. ആശുപത്രിയിൽ കുട്ടിയെ എത്തിച്ചതും ഇതേ ആളാണ്. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. അമിത രക്തസ്രാവമാണ് മരണത്തിനു കാരണമായത്.

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (24-03-2022)

കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, മലപ്പുറം 12, കാസര്‍ഗോഡ് 9, വയനാട് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 469 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി കടത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ലഹരി മരുന്നുകള്‍ കേരളത്തിലെത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വാഴക്കാല പുറ്റിങ്ങല്‍പ്പറമ്പില്‍ വീട്ടില്‍ അജ്മല്‍, വാഴക്കാല പാപ്പാളി വീട്ടില്‍ സവിന്‍ പാപ്പാളി എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് കടത്തുകയായിരുന്ന അമ്പത് ഗ്രാം എം.ഡി.എം.എ അങ്കമാലിയില്‍ വച്ച്‌ പോലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് കൊണ്ടു വന്ന പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി സ്വദേശി സുധീറിനെ സംഭവ സ്ഥലത്ത് വച്ച്‌ അറസ്റ്റ് ചെയ്തിരുന്നു. സുധീറിന്‍റെ മയക്കുമരുന്ന് കച്ചവടത്തിലെ കൂട്ടാളികളാണ് ഇപ്പോൾ പിടിയിലായ യുവാക്കള്‍. ടൂറിസ്റ്റ് വാഹനങ്ങളിലും മറ്റുമാണ് ലഹരി വസ്തുക്കൾ…

Read More

സമൂഹമാധ്യമങ്ങളെ വിസ്മയിപ്പിച്ച് മൂന്ന് ചീറ്റപ്പുലികൾക്കൊപ്പം ഉറങ്ങുന്ന മനുഷ്യൻ 

ഒരു മനുഷ്യനും ചീറ്റപ്പുലിയും തമ്മിലുള്ള സംഘർഷം ഒരിക്കലും തലക്കെട്ടുകൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നതല്ല. ഇരുവരും തമ്മിലുള്ള സൗഹൃദം ഏതാണ്ട് അസാധ്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നതും. എന്നാൽ, ദീർഘകാലമായി സ്ഥാപിതമായ ഈ ആശയം തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുളളതാണ് സമൂഹ മാധൃമത്തിലൂടെ പരക്കുന്ന ഒരു വീഡിയോ. ഈ മനുഷ്യന്റെയും ചീറ്റപ്പുലികളുടെയും വീഡിയോ അടുത്തിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കിട്ട, വീഡിയോ അവിശ്വാസനീയവും ശ്വാസം അടക്കി കണ്ടിരുന്ന് പോകുന്ന‌തുമായിരുന്നു. മൂന്ന് ചീറ്റപ്പുലി യോടൊപ്പം ഉറങ്ങുന്ന വ്യക്തിയെ കാണിക്കുന്നതായിരുന്നു ആ 3 മിനിറ്റ് വീഡിയോ. ദൃശ്യങ്ങളിൽ,…

Read More

ജെയിംസ് സ്‌ക്രീനിംഗിന് തടസ്സമില്ല, കോൺഗ്രസ് സിനിമകളെ പോലും രാഷ്ട്രീയവത്കരിക്കാൻ തക്കവിധം അധപതിച്ചു; മുഖ്യമന്ത്രി

ബെംഗളൂരു : അന്തരിച്ച സാൻഡൽവുഡ് താരം പുനീത് രാജ്കുമാർ നായകനായ കന്നഡ ചിത്രം ജെയിംസിന്റെ പ്രദർശനത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങളെ എതിർത്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇക്കാര്യം കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തിൽ താൻ ഫിലിം ചേംബറുമായി സംസാരിച്ചിരുന്നു. ജയിംസിന്റെ പ്രദർശനത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ബന്ധപ്പെട്ട നിർമ്മാതാക്കളും തിയേറ്ററുകളും അത് പരിഹരിക്കാനുള്ള അധികാരം.നടൻ ശിവരാജ്കുമാറുമായും സംസാരിച്ചു.അവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് എന്റെ ശ്രദ്ധയിൽപ്പെടുത്താനോ ഫിലിം ചേംബറിന്റെ…

Read More
Click Here to Follow Us