ബെംഗളൂരു വിമാനത്താവളത്തിൽ എയർഏഷ്യ വിമാനം പിന്നിലേക്ക് നീങ്ങി; ഭയചകിതരായ് 165 യാത്രക്കാർ

ബെംഗളൂരു: ന്യൂഡൽഹിയിൽ നിന്ന് ബെംഗളൂരുവിലെത്തിയ എയർഏഷ്യ ഇന്ത്യ വിമാനത്തിലെ 165 യാത്രക്കാർ രക്ഷപ്പെട്ടത് വലിയ ഭീതിയിൽ നിന്ന്. സുരക്ഷിതമായി ലാൻഡ് ചെയ്ത് പാർക്ക് ചെയ്തതിന് ശേഷം എയർഏഷ്യ വിമാനം ഏകദേശം 100 അടി പിന്നിലേക്ക് നീങ്ങിയപ്പോൾ ഭയചകിതരാത് 165 യാത്രക്കാർ ആയിരുന്നു.

വിമാനം നമ്പർ I5 740, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 3 ൽ നിന്ന് രാവിലെ 8 മണിക്ക് പുറപ്പെട്ട എയർഏഷ്യ വിമാനം, ഷെഡ്യൂൾ ചെയ്യുന്നതിന് നാല് മിനിറ്റ് മുമ്പ് 10.36 ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ ഗ്രൗണ്ടിലെ എയർക്രാഫ്റ്റ് എഞ്ചിനീയർമാരും ഫ്ലൈറ്റ് ക്യാപ്റ്റനും തമ്മിലുള്ള ഏകോപനത്തിന്റെ അഭാവമാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്നും വൃത്തങ്ങൾ അറിയിച്ചു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് എയർലൈൻ വക്താവ് പറഞ്ഞു. സംഭവത്തെത്തുടർന്ന്, യാത്രക്കാരെ ഇറക്കുന്നതിൽ കാലതാമസമുണ്ടായതായും, ഇത് ഡൽഹിയിലേക്കുള്ള വിമാനത്തിന്റെ മടക്കയാത്രയെ ബാധിച്ചു എന്നും അത് മൂലം 18 മിനിറ്റ് വൈകി 11.38നാണ് വിമാനം പുറപ്പെട്ടതെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts