സുഡാനിൽ നിന്ന് വന്ന മലയാളികളെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു

ബെംഗളൂരു: സുഡാനില്‍ നിന്ന് വന്ന മലയാളികളെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞത്. അതല്ലെങ്കില്‍ സ്വന്തം ചിലവില്‍ അഞ്ച് ദിവസം ക്വാറന്റീനില്‍ പോകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 25 മലയാളികള്‍ ആണ് ബെംഗളൂരു വിമാനത്തവളത്തിൽ കുടുങ്ങിയത്. ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങള്‍ക്ക് ഇനി ബെംഗളുരുവില്‍ ക്വാറന്റീന്‍ ചെലവ് കൂടി താങ്ങാന്‍ ശേഷി ഇല്ലെന്നാണ് യാത്രക്കാരുടെ മറുപടി. അതേസമയം, മുംബൈ അടക്കം ഉള്ള വിമാനത്താവളങ്ങളില്‍ എത്തിയവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്…

Read More

സ്റ്റാർ എയർ വിമാനത്തിനൊപ്പം ബെംഗളൂരു വിമാനത്താവളത്തിന്റെ ടെർമിനൽ 2 പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു; കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (KIA) ജനുവരി 15-ന് ആഭ്യന്തര പ്രവർത്തനങ്ങൾക്കായി ടെർമിനൽ 2 (T2) ഔദ്യോഗികമായി തുറന്നു, പുതിയ ടെർമിനലിൽ നിന്ന് ഫ്ലൈറ്റുകൾ ആരംഭിക്കുന്ന ആദ്യത്തെ എയർലൈനാണ് സ്റ്റാർ എയർ. കലബുറഗിയിലേക്ക് പുറപ്പെടുന്ന ഉദ്ഘാടന വിമാനം ടി 2 ൽ നിന്ന് രാവിലെ 8:40 ന് പുറപ്പെട്ടു, ടേണറൗണ്ട് ഫ്ലൈറ്റ് 11:25 ന് ലാൻഡിംഗ് ചെയ്തു. “യാത്രക്കാർക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് യാത്രകൾ അവിസ്മരണീയമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (ബിഐഎഎൽ) മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ യുവതിയോട് ഷർട്ട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി പരാതി

ബെംഗളൂരു: ചൊവ്വാഴ്ച കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) സുരക്ഷാ പരിശോധനയ്ക്കിടെ ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടതായി ഒരു സ്ത്രീ ആരോപിച്ചു. സംഭവത്തെക്കുറിച്ച് @KrishaniGadhvi എന്ന ട്വിറ്റെർ അക്കൗണ്ടിലൂടെ യുവതി ട്വീറ്റ് ചെയ്യുകയും തനിക്ക് അനുഭവിക്കേണ്ടി വന്ന അപമാനത്തെക്കുറിച്ച് കിയാ അധികാരികളിൽ നിന്ന് പ്രതികരണം തേടുകയും ചെയ്തു. ആരോപണവിധേയമായ സംഭവത്തിന്റെ തീയതി യുവതി നൽകിയിട്ടില്ല. https://twitter.com/KrishaniGadhvi/status/1610279125687881729 ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഷർട്ട് അഴിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഒരു കാമിസോൾ ധരിച്ച് ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങൾ ഒരിക്കലും ആഗ്രഹിക്കാത്ത തരത്തിലുള്ള ശ്രദ്ധ നേടിക്കൊണ്ട് സെക്യൂരിറ്റി ചെക്ക്‌പോസ്റ്റിൽ…

Read More

മയക്കുമരുന്നുമായി നീന്തൽ പരിശീലക പിടിയിൽ

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂളിലെ നീന്തല്‍ പരിശീലകയെ 76.2 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് പിടികൂടി. ബെല്‍ജിയത്തില്‍നിന്ന് പാര്‍സലായി എത്തിച്ച 5,080 എക്സ്റ്റസി ഗുളികകളുമായാണ് യുവതി പിടിയിലായത്. ബെംഗളൂരു വിമാനത്താവളത്തിന്‍റെ കാര്‍ഗോ വിഭാഗത്തില്‍ ലഹരിമരുന്ന് കൈപ്പറ്റാനെത്തിയതായിരുന്നു യുവതി. എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പാര്‍സലില്‍ സംശയകരമായ വസ്തുക്കള്‍ കണ്ടതോടെ യുവതി തന്‍റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. കാര്‍ പിന്തുടര്‍ന്ന് വിമാനത്താവള പരിസരത്തുവെച്ച്‌ പിടികൂടുകയായിരുന്നു. ഡാര്‍ക്ക്‌വെബ് വഴിയാണോ യുവതി ലഹരിമരുന്ന് വരുത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരുകയാണ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരമാണ്…

Read More

വിമാനത്താവളത്തിലേക്ക് ഹെലികോപ്റ്റർ സൗകര്യവുമായി സ്വകാര്യ കമ്പനി

ബെംഗളൂരു: നഗരത്തിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകാൻ ഹെലികോപ്റ്റർ സർവീസുമായി എത്തിയിരിക്കുകയാണ് സ്വകാര്യ കമ്പനിയായ ബ്ലെയ്ഡ്. എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലേക്ക് അടുത്ത മാസം 10 ഓടെ സർവീസ് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ദിവസവും 2 തവണയാണ് സർവീസ് ഉണ്ടാവുക. യാത്രാ നിരക്ക് 3835 രൂപ. അടുത്ത ഘട്ടത്തിൽ ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫീൽഡ് പുറത്തേക്കുള്ള ഇടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

Read More

മികച്ച 50 വിമാനത്താവളങ്ങളുടെ പട്ടികയിൽ ബെംഗളൂരുവും

ബെംഗളൂരു: ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ബെംഗളൂരുവും. ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങൾ ആണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ആഗോള യാത്രാ വിവരങ്ങൾ നൽകുന്ന കമ്പനിയായ ഒഎജിയുടെ സർവേ പ്രകാരം 2022ലെ മികച്ച 50 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങൾ ഉൾപ്പെടുന്നു. ഡൽഹി , മുംബൈ, ബംഗളൂരു എന്നീ രാജ്യാന്തര വിമാനത്താവളങ്ങൾ ആണ് പട്ടികയിൽ ഉള്ളത്. ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും വലിയ മെഗാഹബ്ബയും ഡൽഹിയെ തിരഞ്ഞെടുത്തു. ജപ്പാനിലെ ഹനേദ വിമാനത്താവളം രണ്ടാം സ്ഥാനത്തും ഉണ്ട്. സർവേയിൽ 13-ാം…

Read More

വിവാഹക്ഷണക്കത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ പെൺകുട്ടി അറസ്റ്റിൽ

ബെംഗളൂരു: വിവാഹക്ഷണക്കത്തിൽ ലഹരി മരുന്ന് കടത്താനുള്ള ശ്രമത്തിനിടെ പെൺകുട്ടി പിടിയിൽ. മയക്കുമരുന്ന് കടത്തിനായി പുതുതലമുറ വ്യത്യസ്തമായ വഴികളാണ് തേടുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിലാണ് മയക്കുമരുന്നുമായി പെൺകുട്ടി  പിടിയിലായത്. വിവാഹക്ഷണക്കത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

Read More

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വനിത അറസ്റ്റിൽ 

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി മരുന്ന് വേട്ട. 30 കോടിയുടെ ഹെറോയിനുമായി സാംബിയ സ്വദേശിയായ യുവതി അറസ്റ്റിൽ. ഇവരുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ 4.5 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ പിടികൂടിയത്.ആഡിസ് അബാബയിൽ നിന്ന് എത്യോപ്യ വിമാനത്തിലാണ് യുവതി ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. അഡീസ് അബാബാ വിമാനത്താവളത്തിൽ നിന്ന് ഏജന്റുമാരാണ് ഹെറോയിൻ അടങ്ങിയ ബാഗ് കൈമാറിയതായി യുവതി നൽകിയ മൊഴി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില വൻ സംഘങ്ങളാണ് മയക്കുമരുന്ന് കടത്തലിന് പിന്നിലെന്നാണ് ഡി.ആർ.ഐ. ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.…

Read More

പുരുഷൻമാരുടെ വാഷ്റൂമിലും ഡയപ്പർ ചെയ്ഞ്ചിങ് റൂം ഒരുക്കി ബെംഗളൂരു എയർപോർട്ട്

ബെംഗളൂരു: സാധാരണയായി സ്ത്രീകളുടെ വാഷ്‌റൂമിനോട് ചേർന്നാണ് മാളുകളിലും എയർപോർട്ടുകളിലും മറ്റും കുട്ടികളുടെ ഡയപ്പർ ചെയ്‌ഞ്ചിങ് റൂം കണ്ടിട്ടുള്ളത്. എന്നാല്‍ ആ സ്ഥിരം രീതികൾ മാറ്റിക്കുറിച്ചു കൊണ്ട് മാതൃകയായിരിക്കുകയാണ് ബെംഗളൂരു എയര്‍പോര്‍ട്ട്. പുരുഷന്‍മാരുടെ വാഷ്റൂമിനോടു ചേര്‍ന്നും ഒരു ഡയപ്പര്‍ ചെയ്ഞ്ചിങ് റൂം നിര്‍മിച്ചിരിക്കുകയാണ് വിമാനത്താവള അധികൃതര്‍. സുഖത എന്ന യുവതിയാണ് ഈ വാർത്ത ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. ”ഇത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമാണ്. ബെംഗളൂരു എയര്‍പോര്‍ട്ടില്‍ പുരുഷന്‍മാരുടെ വാഷ്റൂമിനോടു ചേര്‍ന്ന് ഡയപ്പര്‍ ചെയ്ഞ്ചിങ് റൂം നിര്‍മിച്ചിരിക്കുന്നു. കുട്ടികളെ നോക്കേണ്ടത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല”, ചിത്രത്തിനൊപ്പം സുഖത…

Read More

ആകർ പട്ടേലിനോട്‌ സിബിഐ മേധാവി മാപ്പുപറയണം ; കോടതി

ന്യൂഡല്‍ഹി: ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ മുന്‍ മേധാവിയും എഴുത്തുകാരനുമായ ആകാര്‍ പട്ടേലിനോട് സി.ബി.ഐ ​ഡയറക്ടര്‍ മാപ്പ് പറയണമെന്ന് കോടതി. അമേരിക്കയിലേക്ക് പോകുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. സി.ബി.ഐ ഉ​​ദ്യോഗസ്ഥരുടെ വീഴ്ച അംഗീകരിച്ച്‌ ഡയറക്ടര്‍ രേഖാമൂലം മാപ്പ് ചോദിക്കണമെന്നാണ് കോടതി ഉത്തരവ്. സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പിന്‍വലിക്കണമെന്നും ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. സി.​ബി.ഐ ലുക്കൗട്ട് നോട്ടീസ് ചോദ്യം ചെയ്ത് ആകാര്‍ പട്ടേല്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി വിധി. ബുധനാഴ്ച പുലര്‍ച്ചെ അമേരിക്കയിലേക്ക് പോകാനെത്തിയ ആകാറിനെ ബെംഗളൂരു…

Read More
Click Here to Follow Us