ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വനിത അറസ്റ്റിൽ 

ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി മരുന്ന് വേട്ട. 30 കോടിയുടെ ഹെറോയിനുമായി സാംബിയ സ്വദേശിയായ യുവതി അറസ്റ്റിൽ.

ഇവരുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ 4.5 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ പിടികൂടിയത്.ആഡിസ് അബാബയിൽ നിന്ന് എത്യോപ്യ വിമാനത്തിലാണ് യുവതി ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. അഡീസ് അബാബാ വിമാനത്താവളത്തിൽ നിന്ന് ഏജന്റുമാരാണ് ഹെറോയിൻ അടങ്ങിയ ബാഗ് കൈമാറിയതായി യുവതി നൽകിയ മൊഴി.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില വൻ സംഘങ്ങളാണ് മയക്കുമരുന്ന് കടത്തലിന് പിന്നിലെന്നാണ് ഡി.ആർ.ഐ. ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts