മലയാളി യുവാവിന്റെ വധശ്രമവും കള്ളക്കേസും 3 പേർ അറസ്റ്റിൽ

ബെംഗളൂരു: കേരളത്തിലെ തൃശൂർ ജില്ലയിലെ ആരാധനാഗ്രൂപ്പിനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഇട്ട മലയാളിയെ വധിക്കാനും മറ്റൊരാളെ ലഹരിക്കേസിൽ കുടുക്കാനും ശ്രമിച്ച പോലീസ് ഇൻസ്‌പെക്ടർ അടക്കം 3 പേർ കർണാടകയിൽ അറസ്റ്റിലായി.

സജു ഫ്രാൻസിസ് എന്നയാളെ കൊലപ്പെടുത്താനും അജീൽ എന്നായാളെ കഞ്ചാവ് കേസിൽ പെടുത്താനും ശ്രമിച്ച കേസിൽ ആണ് ഇവർ അറസ്റ്റിൽ ആയത്.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

കർണാടക റിസർവ് പോലീസ് എസ്. ഐ വിൽസൻ ജെയിംസ്, അലക്സാണ്ടർ, അഫ്രോസ് അഹമ്മദ് എന്നിവരാണ് പിടിയിലായത്.

അജീലിനെ കുടുക്കാനായി വിൽസന് അലക്സാണ്ടർ 1 ലക്ഷം രൂപ നൽകിയതായും സജുവിനെ കൊലപ്പെടുത്താൻ ബെംഗളൂരുവിലെ വാടക കൊലയാളിയായ അഫ്റോസിന് 80000 രൂപ നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയാതായി ശിവമൊഗ്ഗ എസ്. പി ബി. എം ലക്ഷ്മി പ്രസാദ് അറിയിച്ചു.

സജുവിന്റെ വധശ്രമവുമായി ബന്ധപ്പെട്ട് തൃശൂർ പോലീസിന്റെ സഹകരണത്തോടെ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts