തിയേറ്ററുകളിൽ 50% ഇരിപ്പിടങ്ങളിലേക്ക് മാറുവാൻ കോവിഡ് ഉപദേശക സമിതിയുടെ ശുപാർശ.

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ സിനിമാ ഹാളുകളിലും തിയറ്ററുകളിലുംപ്രേക്ഷക ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തണമെന്ന് കർണാടകയുടെ കോവിഡ് -19 സാങ്കേതികഉപദേശക സമിതി (ടിഎസി) സംസ്ഥാന സർക്കാരിനെ ഉപദേശിച്ചു. ഇത് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിൽനിർണായകമാണെന്ന് കരുതപ്പെടുന്നു.

എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

മാസം ആദ്യം, ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഇതേ ശുപാർശ മുന്നോട്ടുവച്ചിരുന്നു എങ്കിലും സിനിമാ ഹാളുകളിലെ ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സിഎം യെദ്യൂരപ്പപിന്നീട് ട്വീറ്റ് ചെയ്തു. “സിനിമാ ഹാളുകളിലെ ശേഷി 50 ശതമാനമായി പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്നിർദ്ദേശവും ഞങ്ങൾക്ക് ലഭിചിട്ടില്ല .തിയറ്റർ ഉടമകളും പ്രേക്ഷകരും എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുകയുംകൊറോണ  (വൈറസ്) പടരുന്നത്‍ തടയുന്നതിൽ സർക്കാരുമായി സഹകരിക്കുകയും വേണം”. എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts