അപ്പാർട്ട്മെൻറുകളിൽ ആഘോഷങ്ങൾക്ക് അനുമതിയില്ല!

ബെംഗളൂരു :രണ്ടാം തരംഗ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണവുമായി സർക്കാർ.

നഗരത്തിലെ അപ്പാർട്ട്മെൻ്റുകളിലെ ആഘോഷങ്ങൾ പൂർണമായും നിരോധിച്ചു.

കഴിഞ്ഞ ആഴ്ചകളിൽ നഗരത്തിലെ ഏതാനും അപ്പാർട്ട്മെൻ്റുകൾ കോവിഡ് ക്ലസ്റ്ററുകൾ ആയി മാറിയതിൻ്റെ പശ്ചാത്തലത്തിൽ ആണ് ഈ തീരുമാനം.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

സാഹചര്യം നിയന്ത്രണ വിധേയമാകുന്നതുവരെ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

അപ്പാർട്ട്മെൻറ് അസോസിയേഷനുകളുടെ സഹകരണത്തോടെയായിരിക്കും നിയന്ത്രണങ്ങൾ നടപ്പിലാക്കുക.

നഗരത്തിൽ ജനങ്ങൾ കൂട്ടം കൂടുന്നതിനെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

റാലികളും പൊതുയോഗങ്ങളും മുൻപ് തന്നെ നിരോധിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts