കടക്കെണി; ബാങ്കിൽ നിന്നും 85 ലക്ഷം രൂപ കവർന്ന് ബെംഗളൂരു എഞ്ചിനീയർ.

ROBBER - THEIF

ഓൺലൈൻ വ്യാപാരം മൂലം ഏകദേശം 35 ലക്ഷം രൂപയുടെ കടക്കെണിയിൽ നിന്ന് കരകയറാനാവാതെ 28 കാരനായ ടെക്കി ബാങ്കിൽ നിന്ന് കത്തി ചൂണ്ടി 85.38 ലക്ഷം രൂപ കൊള്ളയടിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ ധീരജ് സമ്പംഗി ആണ് ബിടിഎം ലേഔട്ടിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിയിൽ നിന്നും പണം കൊള്ളയടിച്ചതിന് പോലീസ് പിടിയിലായത്.

ജനുവരി 14 ന് വൈകുന്നേരം ബിടിഎം ലേഔട്ടിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ജീവനക്കാർ ബ്രാഞ്ച് അടയ്‌ക്കുന്നതിനിടെ ധീരജ് സമ്പംഗി അതിക്രമിച്ചുകയറുകയായിരുന്നുവെന്ന് മഡിവാള സബ് ഡിവിഷൻ എസിപി സുധീർ ഹെഗ്‌ഡെ പറഞ്ഞു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

മുഖംമൂടി ധരിച്ച് എത്തിയ ധീരജ് ഒരു ബാങ്ക് ജീവനക്കാരനെ കത്തിമുനയിൽ നിർത്തുകയും, മറ്റ് ജീവനക്കാരോട് പരിസരം അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഭയത്താൽ ബാങ്ക് ജീവനക്കാർ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ഇവരെ ബാങ്കിന്റെ സ്‌ട്രോങ് റൂമിലേക്ക് കൊണ്ടുപോയ പ്രതി അവിടെ നിന്നും 3,76,200 രൂപയും 1800 ഗ്രാം സ്വർണവും കവരുകയായിരുന്നു.

യുഎസ് ആസ്ഥാനമായുള്ള ഒരു വ്യാപാര കമ്പനിയായ ഒളിംപ് ട്രേഡിലെ നിക്ഷേപം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ബാങ്ക് കൊള്ളയടിക്കാൻ തീരുമാനിച്ചത്. തന്റെ ശമ്പളവും കുടുംബത്തിന്റെ സ്വർണ്ണവും സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയും അദ്ദേഹം ഏകദേശം 34 ലക്ഷം രൂപയോളം നിക്ഷേപം നടത്തിയിരുന്നതായും തുടർന്ന് ഉണ്ടായ ബാധ്യതതയാണ് ഇദ്ദേഹത്തെ ഈ കുറ്റത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് അറിയിച്ചു.

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts