ബെലഗാവി സഹകരണ ബാങ്ക് കവർച്ച; ക്ലർക്ക് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു : കഴിഞ്ഞയാഴ്ച മുർഗോഡിലെ ബെലഗാവി ഡിസ്ട്രിക്ട് ക്രെഡിറ്റ് കോഓപ്പറേറ്റീവ് ബാങ്കിൽ (ബിഡിസിസി) കൊള്ളയടിച്ച് ആറ് കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ ബാങ്ക് ക്ലാർക്ക് ഉൾപ്പെടെ മൂന്ന് പേരെ വടക്കൻ ബെലഗാവി പോലീസ് അറസ്റ്റ് ചെയ്തു. 4,20,98,400 രൂപ പണവും 1,63,72,220 രൂപ വിലമതിക്കുന്ന മൂന്ന് കിലോഗ്രാം സ്വർണം, വെള്ളി ആഭരണങ്ങളും കവർച്ചക്കാർ കുഴിച്ചിട്ട സമീപത്തെ കരിമ്പ് തോട്ടത്തിൽ നിന്ന് ഞായറാഴ്ച പോലീസ് കണ്ടെടുത്തു. ബാങ്കിലെ ക്ലർക്കായിരുന്ന ബസവരാജ് ഹുൻഷികട്ടി, സന്തോഷ് കലപ്പ കമ്പാർ, യമനപ്പ ലക്ഷ്മൺ ബെൽവാൾ എന്നിവരെയാണ്…

Read More

കടക്കെണി; ബാങ്കിൽ നിന്നും 85 ലക്ഷം രൂപ കവർന്ന് ബെംഗളൂരു എഞ്ചിനീയർ.

ROBBER - THEIF

ഓൺലൈൻ വ്യാപാരം മൂലം ഏകദേശം 35 ലക്ഷം രൂപയുടെ കടക്കെണിയിൽ നിന്ന് കരകയറാനാവാതെ 28 കാരനായ ടെക്കി ബാങ്കിൽ നിന്ന് കത്തി ചൂണ്ടി 85.38 ലക്ഷം രൂപ കൊള്ളയടിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ ധീരജ് സമ്പംഗി ആണ് ബിടിഎം ലേഔട്ടിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിയിൽ നിന്നും പണം കൊള്ളയടിച്ചതിന് പോലീസ് പിടിയിലായത്. ജനുവരി 14 ന് വൈകുന്നേരം ബിടിഎം ലേഔട്ടിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ജീവനക്കാർ ബ്രാഞ്ച് അടയ്‌ക്കുന്നതിനിടെ ധീരജ് സമ്പംഗി അതിക്രമിച്ചുകയറുകയായിരുന്നുവെന്ന് മഡിവാള സബ് ഡിവിഷൻ എസിപി…

Read More

ബിടിഎം ലേഔട്ടിൽ ബാങ്ക് കവർച്ച; പ്രതിക്കായുള്ള തിരച്ചിൽ മൂന്നാംദിവസത്തിലേക്ക്

ROBBER - THEIF

ബെംഗളൂരു: എസ്‌ബിഐയുടെ ബിടിഎം ലേഔട്ട് ശാഖയിൽ നടന്നത് സിനിമ ശൈലിയിലെ കവർച്ച. വെള്ളിയാഴ്ച വൈകുന്നേത്തോടെ അതിക്രമിച്ചു കയറിയ മോഷ്ടാവ്, ജീവനക്കാരിയുടെ കഴുത്തിൽ കത്തി വെച്ച് സ്‌ട്രോങ്‌റൂം തുറക്കാൻ മാനേജരോട് ആവിശ്യപെടുകയും 3.8 ലക്ഷം രൂപയും 78 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും കൈക്കലാക്കി പ്രതി രക്ഷപ്പെട്ടുകയും ചെയ്തു. ബ്രാഞ്ചിന്റെ ചുമതലയുള്ള മാനേജർ ഹരീഷ് എൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മടിവാള പോലീസ് കവർച്ചയ്ക്ക് കേസെടുത്തു. പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ മൂന്നാംദിവസത്തിലേക്ക് കിടന്നപ്പോഴും പ്രതിയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബ്രാഞ്ചിൽ സുരക്ഷാ…

Read More
Click Here to Follow Us