ബെലഗാവി സഹകരണ ബാങ്ക് കവർച്ച; ക്ലർക്ക് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു : കഴിഞ്ഞയാഴ്ച മുർഗോഡിലെ ബെലഗാവി ഡിസ്ട്രിക്ട് ക്രെഡിറ്റ് കോഓപ്പറേറ്റീവ് ബാങ്കിൽ (ബിഡിസിസി) കൊള്ളയടിച്ച് ആറ് കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ ബാങ്ക് ക്ലാർക്ക് ഉൾപ്പെടെ മൂന്ന് പേരെ വടക്കൻ ബെലഗാവി പോലീസ് അറസ്റ്റ് ചെയ്തു.

4,20,98,400 രൂപ പണവും 1,63,72,220 രൂപ വിലമതിക്കുന്ന മൂന്ന് കിലോഗ്രാം സ്വർണം, വെള്ളി ആഭരണങ്ങളും കവർച്ചക്കാർ കുഴിച്ചിട്ട സമീപത്തെ കരിമ്പ് തോട്ടത്തിൽ നിന്ന് ഞായറാഴ്ച പോലീസ് കണ്ടെടുത്തു. ബാങ്കിലെ ക്ലർക്കായിരുന്ന ബസവരാജ് ഹുൻഷികട്ടി, സന്തോഷ് കലപ്പ കമ്പാർ, യമനപ്പ ലക്ഷ്മൺ ബെൽവാൾ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

മാർച്ച് 5 നാണ് സംഭവം നടന്നത്. മാർച്ച് 6 ന് ബ്രാഞ്ച് മാനേജർ കല്ലപ്പ യലിഗർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവിയുടെയും അലാറം സംവിധാനങ്ങളുടെയും കേബിളുകൾ കവർച്ചക്കാർ വിശ്ചേദിച്ച ശേഷമായിരുന്നു കവർച്ച.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts