ബെംഗളൂരു: ശ്രീരാംപുരയിലെ ചെമ്പ് ഫാക്ടറിയിലുള്ള രാസവസ്തു നിറച്ച ടബ്ബിൽ അബദ്ധത്തിൽ വീണ ഒന്നര വയസ്സുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഒരു വയസ്സും ഏഴ് മാസവും പ്രായമുള്ള ആൺകുട്ടിയാണ് വ്യാഴാഴ്ച (നവംബർ 12) നഗരത്തിലെ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. നവംബർ രണ്ടിന് രാവിലെ 11 മണിയോടെ ശ്രീരാംപുരയിലെ എൽ.എൻ. പുരത്തായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ തൊട്ടടുത്തുള്ള ഇടത്തരം ചെമ്പ് ഫാക്ടറിയുടെ ഉള്ളിലേക്ക് കയറിപ്പോവുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അപകടസമയത്ത് കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. പിതാവിന്റെ അമ്മയുടെ…
Read MoreDay: 15 November 2026
ആദ്യദിനം എത്തിയത് 33,409 പേർ, ഒപ്പം സർപ്രൈസ് സമ്മാനവും; എന്നിട്ടും പിങ്ക് ലൈൻ കൊണ്ട് കാര്യമില്ലെന്ന് ചിലർ! എന്താണ് സത്യം?
ബെംഗളൂരു: നമ്മ മെട്രോയുടെ ഏറ്റവും പുതിയ പാതയായ പിങ്ക് ലൈനിലെ എലിവേറ്റഡ് (ഉയരപ്പാത) ഭാഗത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസുകൾക്ക് ആവേശകരമായ തുടക്കം. കലേന അഗ്രഹാരയ്ക്കും സുദ്ദഗുണ്ടെ പാളയയ്ക്കും (മുമ്പ് താവരക്കരെ) ഇടയിലുള്ള 7.5 കിലോമീറ്റർ ദൂരത്തിലാണ് ശനിയാഴ്ച രാവിലെ ആറ് മണിക്ക് കൃത്യമായി ട്രെയിൻ സർവീസുകൾ ആരംഭിച്ചത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ പാത യാഥാർത്ഥ്യമായതിന്റെ ആശ്വാസവും സന്തോഷവും ആവേശവും ആദ്യദിനം യാത്രയ്ക്കെത്തിയവരുടെ മുഖങ്ങളിൽ പ്രകടമായിരുന്നു. ഉദ്ഘാടന ദിവസത്തെ പ്രത്യേകത എന്ന നിലയിൽ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റെടുത്ത എല്ലാ യാത്രക്കാർക്കും ബി.എം.ആർ.സി.എൽ (BMRCL) ഓരോ പിങ്ക്…
Read More