ബെംഗളൂരു: സ്വന്തം ഭാഷയായ കന്നഡയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ മറ്റ് ഭാഷകളെ വെറുക്കുകയോ നിരസിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി യു.ടി. ഖാദർ പ്രസ്താവിച്ചു. മംഗളൂരു നെഹ്റു മൈതാനത്ത് നടന്ന കന്നഡ രാജ്യോത്സവ ദിനാഘോഷത്തിൽ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ജനങ്ങൾ ഏറ്റെടുക്കുന്നത്..
മറ്റ് ഭാഷകളെ ബഹുമാനിക്കുകയും അവയിലെ നല്ല വശങ്ങൾ സ്വീകരിച്ച് സ്വന്തം ഭാഷയുടെ വളർച്ചയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതിലാണ് യഥാർത്ഥ ഭാഷാസ്നേഹം അടങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിർമ്മിത ബുദ്ധിയും (AI) സാങ്കേതികവിദ്യയും ഡിജിറ്റൽ വിദ്യാഭ്യാസവും ഭരിക്കുന്ന പുതിയ കാലഘട്ടത്തിൽ കന്നഡ സജീവമായി പങ്കാളിയാകണം. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു ഭാഷ എന്നതിലുപരി, സാങ്കേതിക വളർച്ചയ്ക്ക് സംഭാവന നൽകുന്ന രീതിയിൽ ഗുണനിലവാരമുള്ള ശാസ്ത്രീയ സാഹിത്യങ്ങളും വിദ്യാഭ്യാസ വിഭവങ്ങളും കന്നഡയിൽ ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ തുളു ഭാഷയ്ക്ക് ഔദ്യോഗിക പദവി നൽകുന്ന പ്രമേയം അംഗീകരിച്ച മംഗളൂരു കാബിനറ്റ് യോഗത്തിന്റെ ഓർമ്മയ്ക്കായി സെപ്റ്റംബർ 18 ‘തുളു ദിനമായി’ ആചരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക വിരുദ്ധർക്കും മയക്കുമരുന്ന് മാഫിയകൾക്കുമെതിരെ സർക്കാർ സീറോ ടോളറൻസ് നയമാണ് സ്വീകരിക്കുന്നത്. മേഖലയിലെ സമുദായ ഐക്യം ശക്തിപ്പെടുത്താൻ ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]