യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാര കൊലക്കേസ് : പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ അടങ്ങുന്ന 6 പേർ കൂടി കസ്റ്റഡിയിൽ

ബെംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ ആറ് പേർ കൂടി കസ്റ്റഡിയിലായെന്ന് പൊലീസ്. എല്ലാവരും പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് റിപ്പോർട്ട് ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം 21 ആയി ഉയർന്നു. കേരളാ ബന്ധമുള്ളവരാണ് പ്രതികളെന്ന നിഗമനത്തിലാണ് പൊലീസ്. കേരളാ രജിസ്ട്രേഷൻ ബൈക്കുകളിലാണ് പ്രതികളെത്തിയതെന്നാണ് ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിലേക്ക് നീളുകയാണ്.

പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗ്ലൂരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നൽകണമെന്ന് കർണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജസ്ഥാനിലെ കനയ്യ ലാലിനെ പിന്തുണച്ച് പ്രവീൺ നെട്ടാർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരിലാണ് പ്രവീണ്‍ നെട്ടാരെയുടെ കൊതപാകമെന്നാണ് ബി ജെ പി ആരോപണം. കനയ്യ ലാലിനെ കൊലപ്പെടുത്തിയ അതേ മാതൃകയിൽ കഴുത്ത് മുറിച്ചും മറ്റുമാണ് പ്രവീൺ നെട്ടാരെയേയും കൊലപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്,എസ് ഡി പി ഐ പ്രവർത്തകർ ആണെന്നും ബിജെപി ആരോപിക്കുന്നു. എൻഐഎ അന്വേഷണം എന്ന ആവശ്യവും ബി ജെ പി ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts