മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

ബെംഗളൂരു: ഈജിപുര ഫ്ലൈഓവർ നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി സമാന്തരമായി സർവീസ് റോഡ് വികസിപ്പിക്കാൻ ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ (ബി.എസ്.സി.സി) കമ്മീഷണർ കെ.എൻ രമേശ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പദ്ധതി പ്രദേശത്ത് നേരിട്ടെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് കമ്മീഷണറുടെ ഉത്തരവ്.

കേന്ദ്രീയ സദൻ ജങ്ഷൻ, സെന്റ് ജോൺസ് സിഗ്നൽ എന്നിവയ്ക്ക് സമീപമുള്ള റോഡ് വീതികൂട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം വിലയിരുത്തി. കേന്ദ്രീയ സദൻ ജങ്ഷനിൽ സർവീസ് റോഡ് വീതികൂട്ടുന്നതിനായി സെന്റ് ജോൺസ് മെഡിക്കൽ കോളേജിന്റെ ഉടമസ്ഥതയിലുള്ള 590 ചതുരശ്ര മീറ്റർ ഭൂമി കോർപ്പറേഷന് ഏറ്റെടുക്കേണ്ടതുണ്ട്. കൂടാതെ, സർജാപുര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്കായി ഫ്ലൈഓവറിന്റെ അപ്പ് റാംപ് (Up Ramp) നിർമിക്കുന്നതിന് സെന്റ് ജോൺസ് സിഗ്നലിന് സമീപവും അധിക ഭൂമി ആവശ്യമാണ്.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

ഭൂമി വിട്ടുനൽകുന്നത് സംബന്ധിച്ച് സെന്റ് ജോൺസ് മെഡിക്കൽ കോളേജ് അധികൃതർക്ക് അടിയന്തരമായി അപേക്ഷാ കത്ത് നൽകാൻ കമ്മീഷണർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോർപ്പറേഷന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാമെന്ന് കോളേജ് അധികൃതർ ഉറപ്പുനൽകിയതായി ബി.എസ്.സി.സി പ്രസ്താവനയിൽ അറിയിച്ചു. ഫ്ലൈഓവർ നിർമാണം നടക്കുന്ന വേളയിൽ പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബദൽ ഗതാഗത മാർഗങ്ങൾ കണ്ടെത്തണമെന്നും, ഇതിനായി കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും കമ്മീഷണർ കെ.എൻ രമേശ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts