ബെംഗളൂരുവിലെ അടുക്കളകളിലേക്ക് ഇനി ഗ്യാസ് സിലിണ്ടറുകൾ എത്തില്ല? പകരം പൈപ്പ് വഴി; വരുന്നത് വമ്പൻ മാറ്റം

ബെംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം എൽ.പി.ജി (LPG) വിതരണത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെ, ബെംഗളൂരു നഗരത്തിലെ 25,000 വീടുകളിലേക്കും 69 വാണിജ്യ സ്ഥാപനങ്ങളിലേക്കും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ വ്യാപിപ്പിക്കാൻ കർണാടക സർക്കാർ അനുമതി നൽകി. ഗെയ്‌ലിന്റെ (GAIL) ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

റോഡ് മുറിക്കലിന് പ്രത്യേക അനുമതി
പദ്ധതി നടപ്പിലാക്കുന്നതിനായി നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിക്കേണ്ടി വരുന്നത് ഗതാഗതക്കുരുക്കിനും യാത്രക്കാരുടെ ദുരിതത്തിനും കാരണമായേക്കാം. എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ച് റോഡ് മുറിക്കുന്നതിനുള്ള അനുമതി ‘മുൻഗണനാ അടിസ്ഥാനത്തിലും അടിയന്തരമായും’ നൽകാൻ ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്കും (GBA) ബന്ധപ്പെട്ട കോർപ്പറേഷനുകൾക്കും നിർദ്ദേശം നൽകി.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

കഴിഞ്ഞ ഒരു വർഷമായി റോഡ് മുറിക്കുന്നതിനുള്ള അപേക്ഷകൾ കോർപ്പറേഷനുകൾ സ്വീകരിച്ചിരുന്നില്ല. ജനപ്രതിനിധികളിൽ നിന്നും ട്രാഫിക് പോലീസിൽ നിന്നും ഇതിനെതിരെ ശക്തമായ എതിർപ്പും നിലനിന്നിരുന്നു.

നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ വൻകിട റെസിഡൻഷ്യൽ ക്ലസ്റ്ററുകളും ഹോട്ടലുകളും കഫേകളും ഉൾപ്പെടെയുള്ള 69 വാണിജ്യ സ്ഥാപനങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ നിന്നുമായി പ്രതിദിനം ആകെ 6,561 കിലോഗ്രാം എൽ.പി.ജി (LPG) ആണ് ഉപയോഗിക്കുന്നത്.

ഇവയിൽ ഭൂരിഭാഗവും സർജാപുർ മെയിൻ റോഡ്, എച്ച്.എസ്.ആർ ലേഔട്ട്, ജെ.പി നഗർ, മല്ലേശ്വരം, യെലഹങ്ക തുടങ്ങിയ പ്രധാന മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്. നിർദ്ദിഷ്ട പൈപ്പ് ലൈൻ കടന്നുപോകുന്ന പാതയുടെ 500 മീറ്റർ ചുറ്റളവിലാണ് ഈ സ്ഥാപനങ്ങളെല്ലാം വരുന്നത്.”

പൈപ്പ് ഇടുന്നതിനായി റോഡ് വെട്ടിപ്പൊളിക്കുന്ന ഏജൻസിയിൽ നിന്ന് 50 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഈടാക്കാം. പ്രവൃത്തിക്ക് ശേഷം റോഡ് പഴയപടി പുനഃസ്ഥാപിക്കണം.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

കോർപ്പറേഷനുകൾക്ക് സാമ്പത്തിക നഷ്ടം

പുതിയ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ നയം അനുസരിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നിരക്ക് മീറ്ററിന് 1,957 രൂപയിൽ നിന്ന് ഒരു രൂപയായി സർക്കാർ കുറച്ചിരുന്നു. ഇത് പദ്ധതി വേഗത്തിലാക്കാൻ സഹായിക്കുമെങ്കിലും, റോഡ് വികസനത്തിന് വൻതുക ചെലവാക്കിയ കോർപ്പറേഷനുകൾക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ബെംഗളൂരു സൗത്ത്, നോർത്ത്, ഈസ്റ്റ്, വെസ്റ്റ് കോർപ്പറേഷൻ പരിധികളിലാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. അതേസമയം, ബെംഗളൂരു സെൻട്രൽ സിറ്റി പരിധിയിൽ നിലവിൽ കണക്ഷനുകൾ നിശ്ചയിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts