സമീക്ഷ ഇനി ബന്നാർഘട്ടയിലെ ‘ഹിപ്പോ’; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം

ബെം​ഗളൂരു: കാട്ടുജന്തുക്കളുടെ ലോകത്തെ സ്നേഹിച്ച സമീക്ഷാ റെഡ്ഡിയെന്ന യുവ വെറ്ററിനറി ഓഫീസറുടെ വിയോഗത്തിന് പിന്നാലെ, അവരോടുള്ള ആദരസൂചകമായി ബന്നാർഘട്ട നാഷണൽ പാർക്കിലെ പെൺ ഹിപ്പോപ്പൊട്ടാമസുകൾക്ക് (നീർക്കുതിര) ‘സമീക്ഷ’ എന്ന് പേര് നൽകാൻ തീരുമാനം. കർണാടക സൂ അതോറിറ്റി ചെയർമാൻ കെ. രംഗസ്വാമിയാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്.

ശിവമൊഗ്ഗയിലെ ത്യാവരക്കോപ്പ സൂവിൽ വെച്ച് കഴിഞ്ഞ ദിവസമാണ് പരിശീലനത്തിനിടെ സമീക്ഷയെ നീർക്കുതിര ആക്രമിച്ചതും ജീവൻ പൊലിഞ്ഞതും. സംഭവസ്ഥലം സന്ദർശിച്ച ചെയർമാൻ, അപകടമുണ്ടാക്കിയ ‘ഹംസിനി’ എന്ന നീർക്കുതിരയുടെ കൂട് പരിശോധിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.

  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ

അന്വേഷണം പ്രഖ്യാപിച്ചു
പരിശീലനത്തിനിടെയുണ്ടായ ഈ ദാരുണമായ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് കെ. രംഗസ്വാമി ഉറപ്പുനൽകി.

“സമീക്ഷയുടെ കുടുംബത്തിന് നീതി ഉറപ്പാക്കും. വന്യമൃഗങ്ങളുടെ കൂടുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കും. ഇനി ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കും.” – അദ്ദേഹം വ്യക്തമാക്കി.

  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.

ബന്നാർഘട്ട പാർക്കിലെ നീർക്കുതിരയ്ക്ക് സമീക്ഷയുടെ പേര് നൽകുന്നതിലൂടെ ആ യുവ ഉദ്യോഗസ്ഥയുടെ വന്യജീവി സ്നേഹം എന്നും സ്മരിക്കപ്പെടുമെന്ന് അധികൃതർ കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts