പീഡനക്കേസില്‍ ജ്യോതിഷി അറസ്റ്റില്‍. ആത്മീയതയുടെയും ജ്യോതിഷത്തിന്റെയും മറവില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ജ്യോതിഷി അശോക് ഖരാട്ട്(67) ആണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. മയക്കുമരുന്ന് നല്‍കിയും ഹിപ്‌നോട്ടിസം ചെയ്തും പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് 35 കാരി പരാതി നല്‍കിയതോടെയാണ് ഇയാള്‍ നടത്തിയ പീഡന പരപമ്പര പുറത്തുവന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരക്രിയകള്‍ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും തുടർന്ന് ഓഫീസിലേക്ക് വിളിച്ചുവരുത്തിയുമായിരുന്നു പീഡനം.
Read MoreDay: 23 March 2026
വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ ‘മാസ്’ മറുപടി
ബെംഗളൂരു: ഐടി നഗരത്തിലെ ആകാശമുട്ടുന്ന വീട്ടുവാടകയെക്കുറിച്ചുള്ള പരാതികൾക്കിടയിൽ, പ്രതിമാസം 40,000 രൂപ വാടക നൽകുന്നതിനെ ന്യായീകരിച്ച് ഒരു യുവാവ് രംഗത്ത്. വെറുമൊരു താമസസ്ഥലത്തിനപ്പുറം താൻ പണം നൽകുന്നത് മികച്ചൊരു ‘ജീവിതശൈലി’ക്കാണെന്ന് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ മണിക് സലാരിയ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. ഓഫീസിൽ നിന്ന് ദൂരെയുള്ള സ്ഥലത്ത് ഇത്രയധികം വാടക നൽകി താമസിക്കുന്നത് പണം പാഴാക്കലല്ലേ എന്ന സഹപ്രവർത്തകന്റെ ചോദ്യമാണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്നാൽ താൻ നൽകുന്ന വാടക ഒരു ഫ്ലാറ്റിന് വേണ്ടിയല്ല, മറിച്ച് അവിടെ ലഭിക്കുന്ന സൗകര്യങ്ങൾക്കും മാനസിക ഉല്ലാസത്തിനുമാണെന്ന് മണിക് വിശദീകരിക്കുന്നു.…
Read Moreബെംഗളൂരുവിലെ അടുക്കളകളിലേക്ക് ഇനി ഗ്യാസ് സിലിണ്ടറുകൾ എത്തില്ല? പകരം പൈപ്പ് വഴി; വരുന്നത് വമ്പൻ മാറ്റം
ബെംഗളൂരു: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം എൽ.പി.ജി (LPG) വിതരണത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെ, ബെംഗളൂരു നഗരത്തിലെ 25,000 വീടുകളിലേക്കും 69 വാണിജ്യ സ്ഥാപനങ്ങളിലേക്കും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ വ്യാപിപ്പിക്കാൻ കർണാടക സർക്കാർ അനുമതി നൽകി. ഗെയ്‌ലിന്റെ (GAIL) ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. റോഡ് മുറിക്കലിന് പ്രത്യേക അനുമതി പദ്ധതി നടപ്പിലാക്കുന്നതിനായി നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിക്കേണ്ടി വരുന്നത് ഗതാഗതക്കുരുക്കിനും യാത്രക്കാരുടെ ദുരിതത്തിനും കാരണമായേക്കാം. എന്നാൽ നിലവിലെ സാഹചര്യം പരിഗണിച്ച് റോഡ് മുറിക്കുന്നതിനുള്ള അനുമതി ‘മുൻഗണനാ അടിസ്ഥാനത്തിലും അടിയന്തരമായും’ നൽകാൻ ചീഫ് സെക്രട്ടറി…
Read Moreസമീക്ഷ ഇനി ബന്നാർഘട്ടയിലെ ‘ഹിപ്പോ’; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം
ബെംഗളൂരു: കാട്ടുജന്തുക്കളുടെ ലോകത്തെ സ്നേഹിച്ച സമീക്ഷാ റെഡ്ഡിയെന്ന യുവ വെറ്ററിനറി ഓഫീസറുടെ വിയോഗത്തിന് പിന്നാലെ, അവരോടുള്ള ആദരസൂചകമായി ബന്നാർഘട്ട നാഷണൽ പാർക്കിലെ പെൺ ഹിപ്പോപ്പൊട്ടാമസുകൾക്ക് (നീർക്കുതിര) ‘സമീക്ഷ’ എന്ന് പേര് നൽകാൻ തീരുമാനം. കർണാടക സൂ അതോറിറ്റി ചെയർമാൻ കെ. രംഗസ്വാമിയാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. ശിവമൊഗ്ഗയിലെ ത്യാവരക്കോപ്പ സൂവിൽ വെച്ച് കഴിഞ്ഞ ദിവസമാണ് പരിശീലനത്തിനിടെ സമീക്ഷയെ നീർക്കുതിര ആക്രമിച്ചതും ജീവൻ പൊലിഞ്ഞതും. സംഭവസ്ഥലം സന്ദർശിച്ച ചെയർമാൻ, അപകടമുണ്ടാക്കിയ ‘ഹംസിനി’ എന്ന നീർക്കുതിരയുടെ കൂട് പരിശോധിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. അന്വേഷണം പ്രഖ്യാപിച്ചു…
Read Moreവിനോദസഞ്ചാരികളുടെ തിരക്ക്; വാട്ടർ സ്പോർട്സ് മേഖലയിൽ ഏജന്റുമാരും കമ്പനികളും തമ്മിൽ കമ്മീഷൻ തർക്കം രൂക്ഷം
ബെംഗളൂരു: അവധിദിനങ്ങളും പരീക്ഷാക്കാലം കഴിഞ്ഞതും പ്രമാണിച്ച് ഉത്തര കന്നഡ ജില്ലയിലേക്ക് വിനോദസഞ്ചാരികളുടെ വൻ ഒഴുക്ക്. എന്നാൽ വിനോദസഞ്ചാര മേഖലയിൽ വൻ ലാഭം കൊയ്തിരുന്ന ട്രാവൽ ഏജന്റുമാരും വാട്ടർ സ്പോർട്സ് കമ്പനികളും തമ്മിലുള്ള തർക്കം ഇപ്പോൾ ഭരണകൂടത്തിന് തലവേദനയാകുന്നു. ജോയ്ദ താലൂക്കിലെ ഗണേഷ് ഗുഡിയിൽ കാളി നദി കേന്ദ്രീകരിച്ച് നടക്കുന്ന ജലസാഹസിക കായിക വിനോദങ്ങളെച്ചൊല്ലിയാണ് പ്രധാനമായും തർക്കം ഉടലെടുത്തിരിക്കുന്നത്. വിനോദസഞ്ചാരികളിൽ നിന്ന് അമിത തുക ഈടാക്കി ട്രാവൽ ഏജന്റുമാർ ലാഭം കൊയ്യുന്നു എന്ന പരാതിയെത്തുടർന്ന് വാട്ടർ സ്പോർട്സ് കമ്പനികൾ ഒത്തുചേർന്ന് ‘ഏകജാലക സംവിധാനം നടപ്പിലാക്കിയതാണ് തർക്കത്തിന്…
Read Moreഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം
ബെംഗളൂരു: മെട്രോ യാത്രക്കാരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് നമ്മ മെട്രോയുടെ ‘പിങ്ക് ലൈൻ’ സർവീസിനൊരുങ്ങുന്നു. കലേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള 21.26 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ആദ്യഘട്ടമാണ് മെയ് മാസത്തോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ആദ്യഘട്ടം: കലേന അഗ്രഹാര – തവരേക്കരെ ആദ്യഘട്ടത്തിൽ കലേന അഗ്രഹാര മുതൽ തവരേക്കരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് കോറിഡോറിലാണ് ട്രെയിനുകൾ ഓടിത്തുടങ്ങുക. ഈ പാതയിൽ ആകെ 6 സ്റ്റേഷനുകളുണ്ടാകും. നിലവിൽ പാതയിലെ ലോഡ് ടെസ്റ്റ്, സ്പീഡ് ടെസ്റ്റ്, സിഗ്നലിങ് പരിശോധനകൾ എന്നിവ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ…
Read Moreകേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു ; 4 മലയാളികൾ മരിച്ചു.
ബെംഗളൂരു : കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്നു പി.കെ. ട്രാവൽസിൻ്റെ സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. 4 മലയാളികൾ മരിച്ചു. ഇന്ന് പുലർച്ചയോടെ ബെംഗളൂരു മൈസൂരു ഹൈവേയിൽ ചന്നപട്ടണക്ക് അടുത്ത് സംഗലഗെരെയിലാണ് അപകടം നടന്നത്. ബസിൻ്റ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു, നാലു പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
Read Moreവൻ തീപിടുത്തം: ഹോട്ടലും മൊബൈൽ ഷോപ്പും ഉൾപ്പെടെ പന്ത്രണ്ടിലേറെ കടകൾ കത്തിനശിച്ചു
ബെംഗളൂരു: കഗാവാദ് താലൂക്കിലെ ജുഗുല ഗ്രാമത്തിൽ ശനിയാഴ്ച ഉണ്ടായ വൻ തീപിടുത്തത്തിൽ പന്ത്രണ്ടിലധികം വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു കടയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു പ്രമുഖ ഹോട്ടൽ, മൊബൈൽ ഷോപ്പ്, വളം വിൽക്കുന്ന കട, ഫോട്ടോ സ്റ്റുഡിയോ, ഐസ്ക്രീം പാർലറുകൾ എന്നിവ തീപിടുത്തത്തിൽ ഇല്ലാതായി. കൂടാതെ സമീപത്തുണ്ടായിരുന്ന ഫാർമേഴ്‌സ് ഇറിഗേഷൻ അസോസിയേഷന്റെ ഓഫീസും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. പാട്ടി കടയിലെ വൈദ്യുത ലൈനിലെ ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ ഇടയാക്കിയതെന്ന് സംശയിക്കുന്നു.…
Read More