മികച്ച 50 വിമാനത്താവളങ്ങളുടെ പട്ടികയിൽ ബെംഗളൂരുവും

ബെംഗളൂരു: ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ബെംഗളൂരുവും. ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങൾ ആണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.

ആഗോള യാത്രാ വിവരങ്ങൾ നൽകുന്ന കമ്പനിയായ ഒഎജിയുടെ സർവേ പ്രകാരം 2022ലെ മികച്ച 50 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങൾ ഉൾപ്പെടുന്നു. ഡൽഹി , മുംബൈ, ബംഗളൂരു എന്നീ രാജ്യാന്തര വിമാനത്താവളങ്ങൾ ആണ് പട്ടികയിൽ ഉള്ളത്. ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും വലിയ മെഗാഹബ്ബയും ഡൽഹിയെ തിരഞ്ഞെടുത്തു. ജപ്പാനിലെ ഹനേദ വിമാനത്താവളം രണ്ടാം സ്ഥാനത്തും ഉണ്ട്.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

സർവേയിൽ 13-ാം സ്ഥാനത്താണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം. 24-ാം സ്ഥാനത്താണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 45-ാം സ്ഥാനത്താണ്. ഇതിനുമുൻപ് 2019 ൽ നടത്തിയ സർവേയിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം 35-ാം സ്ഥാനത്തായിരുന്നു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 51-ാം സ്ഥാനത്തായിരുന്നു. 90-ാം സ്ഥാനത്തായിരുന്നു ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
[masterslider id="10"]

Related posts