ബെംഗളൂരു: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ 25 കാരനെ ദക്ഷിണ കന്നഡ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. തീർത്ഥപ്രസാദാണ് പ്രതി. അടിക്കടി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പീഡനത്തിൽ നിന്നും രക്ഷപ്പെട്ട യുവതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
സ്കാൻ റിപ്പോർട്ട് പരിശോധിച്ച ഡോക്ടർമാർ യുവതി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. പ്രതിയെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പെൺകുട്ടി പരിചയപ്പെട്ടത്. ജൂൺ 30ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സുള്ള്യയിൽ വെച്ച് തന്നെ കാണണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അവിടെ എത്തിയ പെൺകുട്ടിയെ പ്രതി കാണുകയും പെൺകുട്ടിയെ തന്റെ സുഹൃത്തിന്റെ മുറിയിലേക്ക് കൊണ്ടുപോയി, അവിടെ അയാൾ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി കൂടാതെ സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു എന്നും പെൺകുട്ടി പറയുന്നു.
ഐപിസി സെക്ഷൻ 376 (ബലാത്സംഗത്തിനുള്ള ശിക്ഷ), പോക്സോ നിയമത്തിലെ സെക്ഷൻ 4 എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. (ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.