കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു

ശ്രീനഗർ: ജമ്മുവിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഹെലികോപ്റ്ററിൽ കമാൻഡിങ് ഓഫീസറും പൈലറ്റും അടക്കം മൂന്ന് സൈനികർ ഉണ്ടായിരുന്നതായാണ് വിവരം. മറ്റുള്ളവർക്ക് പരിക്ക് പറ്റിയോ എന്ന കാര്യം വ്യക്തമല്ല. കിഷ്ത്വാറിൽ ഇന്ന് രാവിലെയാണ് സംഭവം. കിഷ്ത്വാറിലെ മർവയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടകാരണം വ്യക്തമല്ല. പരിക്കുപറ്റിയ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റ് സുരക്ഷിതമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

Read More

ഡി.കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ചില്ലു തകർന്നു അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബംഗളൂരു: കോൺഗ്രസ്‌ അധ്യക്ഷൻ ഡി കെ ശിവകുമാർ സഞ്ചരിച്ച  ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹെലികോപ്റ്ററിൽ പരുന്ത് ഇടിച്ചതിനെ തുടർന്ന് കോപ്റ്ററിന്റെ ചില്ലുകൾ തകർന്നു. റാലിക്കായി മുൾബാഗിലുവിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ജക്കൂർ എയർപോർട്ടിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. പരുന്ത് ഇടിച്ചതിന് പിന്നാലെ ഹെലികോപ്റ്റർ ബംഗളൂരു എച്ച്എൽ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഒപ്പമുള്ള ചാനൽ ക്യാമറാമാന് ചില്ല് തകർന്ന് പരിക്ക് പറ്റിയിട്ടുണ്ട്.

Read More

ശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു

ബെംഗളൂരു: സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഡികെ ശിവകുമാറിന്റെ ഭാര്യ ഉഷയും മകനും മകളുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. പതിവ് പരിശോധന നടത്താന്‍ എത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഹെലികോപ്റ്റര്‍ ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പരിശോധനയെ എതിര്‍ത്ത പൈലറ്റ് ഇതൊരു സ്വകാര്യ ഹെലികോപ്റ്ററാണെന്നും പരിശോധന അനുവദിക്കില്ലെന്നും പറഞ്ഞു. എങ്കിലും ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോയി അവരുടെ പരിശോധന നടത്തി. സംഭവത്തെക്കുറിച്ച്‌ ഡികെ ശിവകുമാര്‍ പ്രതികരിച്ചു, “എനിക്ക് മഞ്ജുനാഥനോട് അപാരമായ വിശ്വാസവും സ്നേഹവുമുണ്ട്. അദ്ദേഹം എന്നെയും സംസ്ഥാനത്തെയും അനുഗ്രഹിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,…

Read More

കൊച്ചിയിൽ ഹെലികോപ്റ്റർ തകർന്നു വീണു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കോസ്റ്റ്ഗാര്‍ഡിന്റെ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ആളപായമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.

Read More

യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാഴികയ്ക്ക്

ബെംഗളൂരു: ബി എസ് യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്ടർ ലാൻഡിംഗ് ചെയ്യാൻ കഴിയാതെ വട്ടം കറങ്ങി. കർണാടകയിലെ കലബുർഗിയിലെ ഹെലിപാഡിലാണ് സംഭവം. ഹെലിപാഡിൽ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റ് മാലിന്യങ്ങളും കൂടിക്കിടക്കുന്നതാണ് ലാൻഡിംഗിന് തടസ്സമായത് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹെലികോപ്ടർ നിലത്തിറക്കാൻ ഒരുങ്ങുമ്പോൾ ഹെലിപാഡിലെ പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് മാലിന്യങ്ങളും ഉയർന്നു. ഇത് ഹെലികോപ്റ്ററിൽ കുരുങ്ങിയാൽ ഉണ്ടാകുന്ന അപകടസാധ്യത കണക്കിലെടുത്താണ് പൈലറ്റ് ലാൻഡിംഗിൽ നിന്ന് പിൻമാറിയത്. ശേഷം ഹെലിപാഡ് വൃത്തിയാക്കുന്നത് വരെ ഹെലികോപ്ടർ മുകളിൽ വട്ടമിട്ടു കറങ്ങി. പൂർണമായും ഹെലിപാഡ് വൃത്തിയാക്കിയതിന് പിന്നാലെയാണ്…

Read More

ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി താഴെ ഇറക്കി

ചെന്നൈ: ആത്മീയ നേതാവും ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി തമിഴ്നാട്ടിൽ ഇറക്കി. മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് രാവിലെ തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ ആണ് ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല എന്നും ദ്രുതപരിശോധനയ്ക്ക് ശേഷമാണ് ഹെലികോപ്റ്റർ പറന്ന് ഉയർന്നത് എന്നും അറിയിച്ചു. ശ്രീ ശ്രീ രവിശങ്കർ  സുരക്ഷിതരാണെന്നും കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ യാത്ര പുനരാരംഭിച്ചത് എന്നും ഈറോഡ് കളക്ടർ എം ആർ എച്ച് കൃഷ്ണനുണ്ണി പറഞ്ഞു.

Read More

നരേന്ദ്ര മോദിയുടെ സന്ദർശനം 12 ജംഗ്ഷനുകളിലെ നിയന്ത്രണങ്ങൾ; ഹെലികോപ്ടർ ഇല്ലാത്തത് എന്തുകൊണ്ട് എന്ന് ചോദ്യം ഉയരുന്നു

ബെംഗളൂരു; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) ഏരിയയിലെ കുറഞ്ഞത് 12 പ്രധാന ട്രാഫിക് ജംഗ്ഷനുകളെങ്കിലും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഎഐ) നയിക്കുന്ന എലിവേറ്റഡ് എക്‌സ്പ്രസ് വേയും പൊതു വാഹനങ്ങൾക്കായി അടച്ചിടും. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഹെലികോപ്റ്ററുകൾ ഉപയോഗിക്കാത്തതെന്ന ചോദ്യത്തിന്, മൂന്ന് ഹെലികോപ്റ്ററുകൾ പ്രധാനമന്ത്രിയുടെ ടൂർ പാർട്ടിയുടെ ഭാഗമാകുമെന്നും ഹെബ്ബാളിലെ വ്യോമസേനാ കേന്ദ്രത്തിൽ മാത്രമേ ഹെലിപാഡ് ഉള്ളൂവെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. വിധാന സൗധയിലോ കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനിലോ ശരിയായ ഹെലിപാഡില്ല. സമീപത്തുള്ള ഹെലിപാഡുകൾക്ക് ഒരേസമയം മൂന്ന് ഹെലികോപ്റ്ററുകൾ…

Read More

വിമാനത്താവളത്തിലേക്ക് ഹെലികോപ്റ്റർ സൗകര്യവുമായി സ്വകാര്യ കമ്പനി

ബെംഗളൂരു: നഗരത്തിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകാൻ ഹെലികോപ്റ്റർ സർവീസുമായി എത്തിയിരിക്കുകയാണ് സ്വകാര്യ കമ്പനിയായ ബ്ലെയ്ഡ്. എച്ച്എഎൽ വിമാനത്താവളത്തിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലേക്ക് അടുത്ത മാസം 10 ഓടെ സർവീസ് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ദിവസവും 2 തവണയാണ് സർവീസ് ഉണ്ടാവുക. യാത്രാ നിരക്ക് 3835 രൂപ. അടുത്ത ഘട്ടത്തിൽ ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫീൽഡ് പുറത്തേക്കുള്ള ഇടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

Read More
Click Here to Follow Us