യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാഴികയ്ക്ക്

ബെംഗളൂരു: ബി എസ് യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്ടർ ലാൻഡിംഗ് ചെയ്യാൻ കഴിയാതെ വട്ടം കറങ്ങി.

കർണാടകയിലെ കലബുർഗിയിലെ ഹെലിപാഡിലാണ് സംഭവം. ഹെലിപാഡിൽ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റ് മാലിന്യങ്ങളും കൂടിക്കിടക്കുന്നതാണ് ലാൻഡിംഗിന് തടസ്സമായത് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഹെലികോപ്ടർ നിലത്തിറക്കാൻ ഒരുങ്ങുമ്പോൾ ഹെലിപാഡിലെ പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് മാലിന്യങ്ങളും ഉയർന്നു. ഇത് ഹെലികോപ്റ്ററിൽ കുരുങ്ങിയാൽ ഉണ്ടാകുന്ന അപകടസാധ്യത കണക്കിലെടുത്താണ് പൈലറ്റ് ലാൻഡിംഗിൽ നിന്ന് പിൻമാറിയത്. ശേഷം ഹെലിപാഡ് വൃത്തിയാക്കുന്നത് വരെ ഹെലികോപ്ടർ മുകളിൽ വട്ടമിട്ടു കറങ്ങി. പൂർണമായും ഹെലിപാഡ് വൃത്തിയാക്കിയതിന് പിന്നാലെയാണ് നിലത്തിറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts