ഷെട്ടാർ വിജയിക്കാൻ പാടുപെടും ; യെദ്യൂരപ്പ

ബെംഗളൂരു: 224 അംഗ നിയമസഭയിലേക്ക് 125-130 സീറ്റുകൾ നേടി കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്ന് അറിയിച്ച് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ബിജെപിയിൽ നിന്നും വെല്ലുവിളിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ഹബ്ലി-ദാർവാർഡ് സീറ്റ് നിലനിർത്താൻ കനത്ത നേരിടുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിൽ പരാജയപ്പെടുമെന്നും യെദ്യൂരപ്പ പറഞ്ഞു. കർണാടക സംസ്ഥാന ഉപാദ്ധ്യക്ഷനായ വിജയേന്ദ്ര ശിക്കാരിപുര നിയോജക മണ്ഡലത്തിന് പുറത്തും ബിജെപി പ്രവർത്തകർക്കിടയിലും വലിയ ജനപ്രീതി നേടുകയാണെന്ന് തന്റെ മകനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ വിജയേന്ദ്രയുടെ വിജയസാധ്യതയെ കുറിച്ചും യെദിയൂരപ്പ…

Read More

ഹിജാബ്, ഹലാൽ വിവാദം അനാവശ്യം ; യെദ്യൂരപ്പ

ബെംഗളൂരു: ഹിജാബ്, ഹലാല്‍ ഉല്‍പന്ന വിവാദങ്ങള്‍ അനാവശ്യമായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്.യെദ്യൂരപ്പ. ഹിന്ദുക്കളും മുസ്‍ളീങ്ങളും സഹോദരന്മാരെ പോലെ ജീവിക്കണം. വിഷയത്തിന്റെ തുടക്കം മുതല്‍ തനിക്ക് ഇതേ നിലപാടായിരുന്നെന്നും ഇത്തരം കാര്യങ്ങളെ പിന്തുണക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി. മുസ്‍ലിം സംഘടനകളുടെ പരിപാടികളില്‍ ക്ഷണിച്ചിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പങ്കെടുക്കാതിരുന്നതിനെയും യെദ്യൂരപ്പ വിമര്‍ശിച്ചു. ക്രിസ്ത്യന്‍, മുസ്‍ലിം സംഘടനകളുടെ പരിപാടിയില്‍ ഞാന്‍ പോകാറുണ്ട്. ബസവരാജ് ബൊമ്മെയും പോകാറുണ്ടായിരുന്നു. അവര്‍ ക്ഷണിച്ചതാണെങ്കില്‍ അദ്ദേഹം പങ്കെടുക്കണമായിരുന്നു. ഇത്തരം പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും യെദ്യൂരപ്പ ചൂണ്ടിക്കാട്ടി. സീറ്റിനെ ചൊല്ലിയുള്ള ബി.ജെ.പിയിലെ…

Read More

യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാഴികയ്ക്ക്

ബെംഗളൂരു: ബി എസ് യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്ടർ ലാൻഡിംഗ് ചെയ്യാൻ കഴിയാതെ വട്ടം കറങ്ങി. കർണാടകയിലെ കലബുർഗിയിലെ ഹെലിപാഡിലാണ് സംഭവം. ഹെലിപാഡിൽ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റ് മാലിന്യങ്ങളും കൂടിക്കിടക്കുന്നതാണ് ലാൻഡിംഗിന് തടസ്സമായത് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹെലികോപ്ടർ നിലത്തിറക്കാൻ ഒരുങ്ങുമ്പോൾ ഹെലിപാഡിലെ പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് മാലിന്യങ്ങളും ഉയർന്നു. ഇത് ഹെലികോപ്റ്ററിൽ കുരുങ്ങിയാൽ ഉണ്ടാകുന്ന അപകടസാധ്യത കണക്കിലെടുത്താണ് പൈലറ്റ് ലാൻഡിംഗിൽ നിന്ന് പിൻമാറിയത്. ശേഷം ഹെലിപാഡ് വൃത്തിയാക്കുന്നത് വരെ ഹെലികോപ്ടർ മുകളിൽ വട്ടമിട്ടു കറങ്ങി. പൂർണമായും ഹെലിപാഡ് വൃത്തിയാക്കിയതിന് പിന്നാലെയാണ്…

Read More

മുരുഗ മഠാധിപതി ചെയ്തത് പൊറുക്കാൻ ആവാത്ത കുറ്റം ; യെദ്യൂരപ്പ

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുരുഗ മഠാധിപതി ശിവമൂർത്തി ശരണാരു ചെയ്തത് പൊറുക്കാനാവാത്ത കുറ്റമാണെന്ന് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ. സംഭവത്തിന് ശേഷം മുരുഗ മഠാധിപതിയെ പിന്തുണച്ച് യെദിയൂരപ്പ രംഗത്ത് എത്തിയിരുന്നു. പിന്നീട് ഇപ്പോൾ ആണ് നിലപാട് മാറ്റവുമായി യെദ്യൂരപ്പ രംഗത്തെത്തിയത്. മാപ്പർഹിക്കാത്ത കുറ്റമാണ് അദ്ദേഹം ചെയ്തതെന്ന് ഇന്ന് ലോകം മുഴുവൻ അറിയാമെന്ന് യെദിയൂരപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അദ്ദേഹം ഇത്രയും തരംതാഴുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.  മഠത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ശിവമൂർത്തി…

Read More

ശിക്കാരിപുരയിലെ സ്ഥാനാർത്ഥിയെ നേതൃത്വം തീരുമാനിക്കും, നിലപാട് മാറ്റി യെദ്യൂരപ്പ

ബെംഗളൂരു; നിയമസഭാ തിരഞ്ഞെടുപ്പിൽ ശിക്കാരിപുരയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ബി ജെ പി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തനിക്ക് നിർദ്ദേശം മുന്നോട്ട് വെക്കാനേ സാധിക്കൂ എന്നും യെദ്യൂരപ്പ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് തന്റെ മണ്ഡലമായ ശിക്കാരിപുരയിൽ മകൻ ബിവൈ വിജേന്ദ്ര സ്ഥാനാർത്ഥിയാകുമെന്നും കഴിഞ്ഞ ദിവസം യെദ്യൂരപ്പ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് യെദ്യൂരപ്പയുടെ ഈ നിലപാട് മാറ്റം. 75 വയസ്സ് പിന്നിട്ടവരെ തെരഞ്ഞെടുപ്പ്, അധികാര രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തുക എന്ന…

Read More

തനിക്ക് പകരം മകൻ വിജേന്ദ്ര, പ്രഖ്യാപനവുമായി യെദ്യൂരപ്പ

ബെംഗളൂരു; മകന്‍ ബിവൈ വിജേന്ദ്രയെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച്‌ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ബി എസ് യെദ്യൂരപ്പ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ ശിക്കാരിപുരയില്‍ നിന്നും തനിക്ക് പകരം വിജേന്ദ്ര മത്സരിക്കുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. വിജേന്ദ്രയെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നും യെദ്യൂരപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ബി ജെ പി അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനമാണ് കര്‍ണാടക. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത് മുതല്‍ നേതൃത്വവുമായി അതൃപ്തിയിലാണ് യെദ്യൂരപ്പയെന്നുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു.…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനം അതിവേ​ഗം; ബിഎസ് യെദ്യൂരപ്പ

ബെം​ഗളുരു; ഇന്ന് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അതിവേ​ഗം വികസിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 ആം ജൻമദിനത്തോട് അനുബന്ധിച്ച് 20 ദിവസത്തെ മോദി യു​ഗ് ഉത്സവ് എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ യെദ്യൂരപ്പ വ്യക്തമാക്കിയത്. ഇന്ത്യ വേ​ഗത്തിലും എന്നാൽ സ്ഥിരതയോടെയുമാണ് വികസിക്കുന്നതെന്നും രാജ്യത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള കഴിവ് മോദിയ്ക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 20 ദിവസത്തെ ആഘോഷത്തിന്റെ ഭാ​ഗമായി 5 പരിപാടികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞുവെന്നും ​ഗർഭിണികളായ സ്ത്രീകൾക്ക് 5000 രൂപയോളം നൽകുന്ന മാതൃ…

Read More
Click Here to Follow Us