സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്

ചെന്നൈ: ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്‌ക്കൊപ്പം സ്ക്രീൻ പങ്കിടാൻ തനിക്ക് ആഗ്രഹമില്ലെന്ന് ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവൻ. നയൻതാരയുടെ നായകനായി അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്നും അത്തരമൊരു കാര്യത്തിന് താരം സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൽമാൻ ഖാൻ ചിത്രത്തിന്റെ ഷൂട്ടിംഗിനായി നയൻതാര പുറപ്പെടാനിരിക്കെ, കരിയറിൽ താൻ തടസ്സമാകാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ നയൻതാര തനിക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്നും വിഘ്‌നേഷ് പറഞ്ഞു.

തന്റെ ഹിറ്റ് ചിത്രമായ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ കഥ ആദ്യം പറഞ്ഞപ്പോൾ പലരും അത് തള്ളിക്കളഞ്ഞെങ്കിലും കഥ കേട്ട് ആദ്യം ചിരിക്കുകയും തനിക്ക് പിന്തുണ നൽകുകയും ചെയ്തത് നയൻതാരയായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. നിലവിൽ സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നയൻതാര അതീവ ശ്രദ്ധാലുവാണ്. കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടതിനാൽ അനാവശ്യമായി സമയം പാഴാക്കാൻ താരം ആഗ്രഹിക്കുന്നില്ല. 2022-ൽ സറോഗസിയിലൂടെ പിറന്ന ഉയിർ, ഉലകം എന്നീ മക്കളുടെ കാര്യത്തിനാണ് നയൻതാര ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾക്കൊപ്പം തന്നെ അഭിനയരംഗത്തും താരം സജീവമാണ്. എന്നാൽ ഷൂട്ടിംഗ് സെറ്റുകളിൽ കൃത്യമായ നിബന്ധനകൾ നയൻതാര പാലിക്കാറുണ്ട്. നിശ്ചിത സമയത്തിനപ്പുറം താരം സെറ്റിൽ തുടരില്ല. മക്കളെ നോക്കാൻ സഹായികളുണ്ടെങ്കിലും സ്വന്തം സാന്നിധ്യം ഉറപ്പാക്കാൻ താരം പ്രത്യേകം ശ്രദ്ധിക്കുന്നു. ചിലപ്പോഴൊക്കെ മക്കളെ ഷൂട്ടിംഗ് സെറ്റുകളിലും ഒപ്പം കൂട്ടാറുണ്ട്. മക്കളുടെ സഹായികളുടെ ചെലവ് നിർമ്മാതാക്കൾ വഹിക്കണമെന്ന തരത്തിൽ മുൻപ് ഉയർന്ന ആരോപണങ്ങളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

2026 നയൻതാരയെ സംബന്ധിച്ചിടത്തോളം തിരക്കേറിയ വർഷമാണ്. മലയാള ചിത്രം ‘പാട്രിയറ്റ്’, കന്നഡ ചിത്രം ‘ടോക്സിക്’ എന്നിവയ്ക്ക് പുറമെ ‘മൂക്കുത്തി അമ്മൻ 2’, ‘രാക്കയീ’, ‘ഹായ്’ തുടങ്ങി നിരവധി സിനിമകൾ റിലീസിനായി ഒരുങ്ങുന്നുണ്ട്. വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘എൽഐകെ’ എന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രദീപ് രംഗനാഥൻ നായകനായ ഈ ചിത്രം നിർമ്മാണത്തിലെ പ്രതിസന്ധികൾ മൂലം ഏറെ വൈകിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts