കർണാടക എസ്എസ്എൽസി; 94.1% ശതമാനം റെക്കോർഡ് വിജയം

ബെംഗളൂരു: കർണാടക പത്താം ക്ലാസ് പരീക്ഷാ വ്യാഴാഴ്ച ഫലം പ്രഖ്യാപിച്ചു. കർണാടക സ്കൂൾ പരീക്ഷാ വിലയിരുത്തൽ ബോർഡ് ആണ് സ്കോറുകൾ പുറത്തുവിട്ടത്. 94.1 ശതമാനം എന്ന റെക്കോർഡ് വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ആകെ വിജയശതമാനമായ 80.04-ൽ നിന്ന് 14.06 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ലഭിച്ചത്.

പരീക്ഷ എഴുതിയ 7,70,209 വിദ്യാർഥികളിൽ 7,24,794 പേർ വിജയിച്ചു. ഏഴ് വിദ്യാർത്ഥികൾ 625-ൽ 625 മാർക്കും നേടി. ബെലഗാവി ജില്ലയിലെ അതാനി താലൂക്കിലെ സർക്കാർ സ്കൂൾ വിദ്യാർഥിയും ഇതിൽ ഉൾപ്പെടുന്നു.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

ഇത്തവണയും പെൺകുട്ടികളാണ് മുന്നിൽ (96.18%). ആൺകുട്ടികളുടെ വിജയശതമാനം 91.94 ആണ്. ആൺകുട്ടികളുടെ പ്രകടനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 17.69 ശതമാനത്തിന്റെ വർധനവ് കാണിക്കുന്നു.

നഗരപ്രദേശങ്ങളെ പിന്നിലാക്കി ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾ മികച്ച വിജയം നേടി. നഗര പ്രദേശങ്ങളിലെ വിജയ ശതമാനം 93.2% ആണ്. അതേ സമയം ഗ്രാമപ്രദേശങ്ങളിൽ ഇത് 94.80% ആണ്.

തീരദേശ ജില്ലകളിലാണ് ഉയര്‍ന്ന വിജയം രേഖപ്പെടുത്തിയത്. 98.40 ശതമാനവുമായി ദക്ഷിണ കന്നഡയിലാണ് ഏറ്റവും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തിയത്. 98.18 ശതമാനവുമായി ഉഡുപ്പി തൊട്ടുപിന്നിലുണ്ട്, ഉത്തര കന്നഡ 98.09 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.

ഈ വർഷത്തെ ഏറ്റവും വലിയ നേട്ടം യാദഗിരിക്കാണ്. കഴിഞ്ഞ വർഷത്തെ 62.08 ശതമാനത്തിൽ നിന്ന് 29.81 ശതമാനം പോയിന്റുകളുടെ വർദ്ധനവോടെ 91.89 ശതമാനമായി ജില്ല ഉയർന്നു. കലബുറഗിയിലും വർധനവ് രേഖപ്പെടുത്തി. വിജയശതമാനം 56.89 ശതമാനത്തിൽ നിന്ന് 85.06 ശതമാനമായി ഉയർന്നു.മാണ്ഡ്യ, മൈസൂരു, ബെലഗാവി, ധാർവാഡ് എന്നിവയും ഏകദേശം 13 മുതൽ 15 ശതമാനം വരെ വര്‍ധനവ്‌ രേഖപ്പെടുത്തി.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

പരീക്ഷാഫലം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള രണ്ടാം പരീക്ഷ മെയ് 18 മുതൽ 25 വരെ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts