മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ നമ്മ മെട്രോ യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരവുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ). നമ്മ മെട്രോയുടെ പർപ്പിൾ ലൈനിലും ഗ്രീൻ ലൈനിലും ഉൾപ്പെടെ പ്രതിദിനം പത്ത് ലക്ഷത്തിലധികം ആളുകൾ യാത്ര ചെയ്യുന്നതായാണ് കണക്ക്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഈ വൻ വർദ്ധനവ് മൂലം മെട്രോ ട്രെയിനുകളിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് ഓഫീസ് സമയങ്ങളിലും മറ്റ് തിരക്കേറിയ സമയങ്ങളിലും ട്രെയിനുകളിൽ നിൽക്കാൻ പോലും ഇടമില്ലാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്നോണം വരും മാസമായ ഓഗസ്റ്റ് മുതൽ ഗ്രീൻ ലൈൻ റൂട്ടിൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസിനായി ട്രാക്കിലിറക്കാൻ ബി.എം.ആർ.സി.എൽ തീരുമാനിച്ചു.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൈന ആസ്ഥാനമായുള്ള സി.ആർ.ആർ.സി (CRRC) കമ്പനിയുമായി ബി.എം.ആർ.സി.എൽ ആകെ 21 പുതിയ മെട്രോ ട്രെയിനുകൾക്കായുള്ള കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിൽ ആദ്യ ഘട്ടമായി ലഭിക്കേണ്ട മൂന്ന് ട്രെയിനുകൾ ഇതിനകം തന്നെ ബെംഗളൂരുവിൽ എത്തിച്ചേർന്നിട്ടുണ്ട്. അടുത്ത മാസം മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മുതൽ മഡവര വരെയുള്ള ഗ്രീൻ ലൈൻ റൂട്ടിൽ ഈ പുതിയ ട്രെയിനുകൾ ഔദ്യോഗികമായി സർവീസ് ആരംഭിക്കുമെന്ന് ബി.എം.ആർ.സി.എൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ യശ്വന്ത് ചൗഹാൻ അറിയിച്ചു.

നിലവിൽ മഡവറ മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള ഗ്രീൻ ലൈനിൽ ആകെ 24 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. പുതുതായി എത്തുന്ന മൂന്ന് ട്രെയിനുകൾ കൂടി ഉൾപ്പെടുത്തുന്നതോടെ ഈ റൂട്ടിലെ ആകെ ട്രെയിനുകളുടെ എണ്ണം 27 ആയി ഉയരും. നിലവിൽ തിരക്കേറിയ സമയങ്ങളിൽ ഓരോ അഞ്ച് മിനിറ്റിലും തിരക്കില്ലാത്ത സമയങ്ങളിൽ ഓരോ എട്ട് മിനിറ്റിലുമാണ് ട്രെയിനുകൾ ലഭ്യമാകുന്നത്. എന്നാൽ പുതിയ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ ട്രെയിനുകൾക്കായി കാത്തിരിക്കേണ്ട സമയം ഗണ്യമായി കുറയും. തിരക്കേറിയ സമയങ്ങളിൽ ഇനി മുതൽ ഓരോ 3.30 മിനിറ്റിലും തിരക്കില്ലാത്ത സമയങ്ങളിൽ ഓരോ 6 മുതൽ 7 മിനിറ്റിലും യാത്രക്കാർക്ക് മെട്രോ ട്രെയിനുകൾ ലഭ്യമാകും.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

മെട്രോ ട്രെയിനുകളുടെ എണ്ണം വർദ്ധിക്കുന്നതോടെ സ്റ്റേഷനുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയുമെന്ന വാർത്തയെ പൊതുജനങ്ങൾ വലിയ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. വർഷങ്ങളായി നമ്മ മെട്രോ യാത്രക്കാർ നേരിട്ടിരുന്ന കടുത്ത യാത്രാതിരക്കിന് ഓഗസ്റ്റോടെ വലിയൊരു പരിഹാരമാകുമെന്നും യാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമായി മാറുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts