തനിക്ക് പകരം മകൻ വിജേന്ദ്ര, പ്രഖ്യാപനവുമായി യെദ്യൂരപ്പ

ബെംഗളൂരു; മകന്‍ ബിവൈ വിജേന്ദ്രയെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച്‌ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ബി എസ് യെദ്യൂരപ്പ.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ ശിക്കാരിപുരയില്‍ നിന്നും തനിക്ക് പകരം വിജേന്ദ്ര മത്സരിക്കുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. വിജേന്ദ്രയെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നും യെദ്യൂരപ്പ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസിനെ ഭരണത്തിലേറാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ദക്ഷിണേന്ത്യയില്‍ ബി ജെ പി അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനമാണ് കര്‍ണാടക. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത് മുതല്‍ നേതൃത്വവുമായി അതൃപ്തിയിലാണ് യെദ്യൂരപ്പയെന്നുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പുതിയ മന്ത്രി സഭയില്‍ മകന്‍ വിജേന്ദ്രയ്ക്ക് അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും ദേശീയ നേൃത്വത്വം ഇതിന് ചെവികൊടുത്തിരുന്നില്ല. എന്നാല്‍ തനിക്ക് നേതൃത്വവുമായി യാതൊരു അതൃപ്തിയും ഇല്ലെന്നും തന്നെ പാര്‍ട്ടി ഒതുക്കിയിട്ടില്ലെന്നും യെദ്യൂരപ്പ പ്രതികരിച്ചു.

എന്ത് സംഭവിച്ചാലും കോണ്‍ഗ്രസിനെ അധികാരത്തിലേറാന്‍ അനുവദിക്കില്ല. ആര് മുഖ്യമന്ത്രിയാകണമെന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. കോണ്‍ഗ്രസിനെ ഭരണത്തില്‍ കയറ്റില്ല. സംസ്ഥാനത്ത് വീണ്ടും ബി ജെ പി തന്നെ അധികാരത്തിലേറും, യെദ്യൂരപ്പ പറഞ്ഞു. താമരചിഹ്നത്തില്‍ ജയിക്കുന്നയാള്‍ മുഖ്യമന്ത്രിയാകുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts