യെദ്യൂരപ്പക്കെതിരെ അഴിമതികേസ്, ക്രിമിനൽ നടപടിക്കെതിരെ സുപ്രീം കോടതി സ്റ്റേ

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പിനെതിരായ ഭൂമി വിതരണ അഴിമതിക്കേസിലെ ക്രിമിനൽ നടപടികൾക്ക് സുപ്രീം കോടതിയുടെ താൽക്കാലിക സ്‌റ്റേ അനുവദിച്ചു.

തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.

2006-07 കാലത്തെ അനധികൃത ഭൂമി വിതരണവുമായി ബന്ധപ്പെട്ട കേസിലാണ് യെദിയൂരപ്പ സുപ്രീം കോടതിയെ സമീപിച്ചത്. 2013ൽ ആണ് യെദിയൂരപ്പക്കെതിരെ എഫ്‌ഐആർ ചുമത്തുന്നത്. സ്വകാര്യ വ്യക്തിയുടെ പരാതിയിൻമേലായിരുന്നു എഫ്‌ഐആർ. കർണാടക ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് പാർക്ക് വികസനത്തിനായി ദേവരഭീഷണഹള്ളിയിലും ബെലൻദൂരത്തിലുള്ള ഭൂമി അനധികൃതമായി അനുവദിച്ചു നൽകിയെന്നായിരുന്നു കേസ്.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

അഴിമതി നിരോധന നിയമപ്രകാരമാണ് യെദ്യൂരപ്പക്കെതിരെ  കേസെടുത്തത്. പോലീസ് അന്വേഷണത്തിൽ കാലതാമസം വരുത്തുന്നതായി കാണിച്ച് ഹൈക്കോടതി ശാസിച്ചിരുന്നു. തുടർന്നാണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
[masterslider id="10"]

Related posts