നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു ‘സ്വർഗ്ഗം’ ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; ‘ജയിൽ പ്രേമി’ പിടിയിൽ

തിരുവനന്തപുരം: വീടിനേക്കാൾ പ്രിയം ജയിലിനോട്! ജയിലിലെ ചിട്ടയായ ജീവിതവും നല്ല ഭക്ഷണവും കൃത്യമായ ചികിത്സയും മോഹിച്ച് പുറത്തിറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തി അഴിക്കുള്ളിലായി. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലീപ് ഖാനെയാണ് (46) വീണ്ടും ജയിലിലെത്തിക്കാനുള്ള ‘തീവ്രശ്രമത്തിനൊടുവിൽ’ കോവളം പോലീസ് പിടികൂടിയത്.

ജയിൽ ഒരു ‘സ്വർഗ്ഗം’ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് ഖാന് പുറത്തെ ലോകത്തേക്കാൾ ഇഷ്ടം ജയിലിലെ സൗകര്യങ്ങളോടായിരുന്നു. വൃത്തിയുള്ള താമസം, പോഷകാഹാരം, കൃത്യസമയത്തുള്ള ചികിത്സ, ജോലി ചെയ്താൽ ലഭിക്കുന്ന കൂലി എന്നിവയാണ് ഇയാളെ വീണ്ടും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. ജയിൽ അടുക്കളയിലെ ജോലിയിൽ ഏറെ തത്പരനായ ഇയാൾക്ക് അവിടേക്ക് എത്രയും വേഗം മടങ്ങണമെന്നായിരുന്നു ആഗ്രഹം.

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

രണ്ടിടങ്ങളിൽ മോഷണം; ലക്ഷ്യം അറസ്റ്റ് തിരികെ ജയിലിൽ കയറാനായി വിഴിഞ്ഞം, കോവളം ഭാഗങ്ങളിലായി രണ്ട് കടകളിലാണ് ഇയാൾ മോഷണം നടത്തിയത്. വിഴിഞ്ഞം ഹാർബർ റോഡിലെ സൂപ്പർമാർക്കറ്റിൽ നിന്ന് 40,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു.

തുടർന്ന് കോവളത്തെ ഒരു കോഴിക്കടയിൽ കയറി പണവും മൊബൈലും കവർന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ വലയിലാക്കിയത്.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

വിഴിഞ്ഞം, കോവളം മേഖലകളിലായി ഇരുപത്തിയൊന്നിലധികം മോഷണക്കേസുകളിൽ പ്രതിയായ ദിലീപ് ഖാൻ ഇപ്പോൾ തന്റെ ‘ഇഷ്ടസങ്കേതമായ’ ജയിലിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ
[masterslider id="10"]

Related posts