ഒരുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ഐടി കമ്പനി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ ആറു പേർ അറസ്റ്റിൽ.

ബെംഗളൂരു : ഒരുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ഐടി കമ്പനി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ ആറു പേർ അറസ്റ്റിൽ. ബോഷ് കമ്പനി ജീവനക്കാരൻ ശിവകുമാറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇതേ കമ്പനിയിലെ സത്യവേലാചാരി (സത്യ–24), കോലാർ സ്വദേശികളായ യശ്വന്ത് യാദവ് (20), വിനോദ്കുമാർ (21), സഞ്ജയ് റെഡ്ഡി (20), ശേഖർ (20), ജഗന്നാഥ് (23) എന്നിവരെയാണ് പാരപ്പന അഗ്രഹാര പൊലീസ് അറസ്റ്റ് ചെയ്തത്.

  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...

സമീപകാലത്തു ശിവകുമാർ ബെംഗളൂരുവിലെ തന്റെ ചില വസ്തു വിൽപന നടത്തിയിരുന്നു. ഈ ഇടപാടിനെക്കുറിച്ച് അറിയാമായിരുന്ന സത്യ ശിവകുമാറിനോട് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന് ഈ മാസം എട്ടിനു ശിവകുമാറിനെ വീട്ടിൽനിന്നു പുറത്തേക്കിറക്കിയ സത്യ, മറ്റുള്ളവരുടെ സഹായത്തോടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

പിറ്റേന്നു രാവിലെ ശിവകുമാറിന്റെ ഭാര്യയെ വിളിച്ച് ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. വിവരമറിഞ്ഞ പൊലീസ് ആറംഗ സംഘമായി തിരച്ചിൽ തുടങ്ങി. പൊലീസിൽ പരാതി നൽകിയെന്നറിഞ്ഞ പ്രതികൾ ശിവകുമാറിനെ കൊലപ്പെടുത്തുമെന്നു ഭാര്യയെ ഭീഷണിപ്പെടുത്തി. എന്നാൽ, ഇതിനകം കുറ്റവാളികളിൽ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാൾ നൽകിയ വിവരമനുസരിച്ചു മറ്റുള്ളവരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
[masterslider id="10"]

Related posts