ഒന്‍പത് അത്യുഗ്രന്‍ ഫീച്ചറുകളുമായി ജിമെയില്‍ ഇനി പുതിയ ഡിസൈനില്‍.

ഗൂഗിളിന്‍റെ ഏറ്റവും മികച്ച സേവനമായ ജിമെയില്‍ കൂടുതല്‍ ഫീച്ചറുകളുമായി വരുന്നുവെന്ന് റിപ്പോര്‍ട്ട്‌. ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇമെയിൽ സേവനദാതാവായ ജിമെയിലിൽ വമ്പൻ മാറ്റങ്ങൾ വരുത്തിയാണ് അവതരിപ്പിക്കുന്നത്.

പരീക്ഷണ പതിപ്പുകള്‍ക്ക് പുറമേ പുതിയ ജിമെയില്‍ ഫീച്ചറുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളും ജിമെയിലും തമ്മിലുള്ള വിനിമയം ഊർജിതപ്പെടുത്താനുള്ള എഎംപി (ആക്സിലറേറ്റഡ് മൊബൈൽ പേജസ്) സംവിധാനം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന്.

ഉപയോഗത്തില്‍ കൂടുതല്‍ വേഗത വരുമെന്നും ഫ്ലൈറ്റ് സമയം, പുതിയ ഉൽപന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അറിയാൻ ജിമെയിലിൽ അവസരമൊരുങ്ങുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

മാറ്റങ്ങൾ ഉപയോക്താക്കൾക്ക് അനുഭവിച്ചറിയാനായി ഡവലപ്പർ പ്രിവ്യൂ നേരത്തെ തന്നെ ഗൂഗിൾ പുറത്തിറക്കിയിരുന്നു. ചില ടെക് വെബ്സൈറ്റുകള്‍ നേരത്തെ തന്നെ  പുതിയ ജിമെയില്‍ ഡിസൈൻ പുറത്തുവിട്ടിരുന്നു. ഏറെ വർഷങ്ങൾക്ക് ശേഷം ജിമെയിലിന്റെ ഡെസ്ക്ടോപ് പതിപ്പിലാണ് ഇത്രയും മാറ്റങ്ങൾ കൊണ്ടുവരുന്നത്.

ജി സ്യൂട്ട് ആപ്പുകളുടെ എളുപ്പത്തിലുള്ള ഉപയോഗം (ഗൂഗിൾ കലണ്ടർ, കീപ് നോട്ട്, ടാസ്‌കുകള്‍), സ്മാര്‍ട് റിപ്ലെ (മൊബൈൽ പതിപ്പിലേതിന് സമാനമായി), ഇമെയിൽ സ്‌നൂസ്, ഓഫ്‌ലൈൻ സപ്പോർട്ട് (2018 ജൂൺ മുതൽ സേവനം ലഭിക്കും),  പുതിയ ഡിസൈനിലുള്ള സൈഡ് ബാര്‍, മൂന്ന് വ്യത്യസ്ത ലേ ഔട്ടുകള്‍, ആക്സിലറേറ്റഡ് മൊബൈൽ പേജസ് (എഎംപി) തുടങ്ങിയവയാണ് മറ്റ് പുതിയ ഫീച്ചറുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts