കർണാടക പ്രവാസി കോൺഗ്രസിന്റെ ട്രഷററായി സുമോജ് മാത്യുവിനെ തെരഞ്ഞെടുത്തു.

ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ സംസ്ഥാന ട്രഷറർ ആയി ബെംഗളൂരു മലയാളിയായ ശ്രീ സുമോജ് മാത്യുവിനെ തെരഞ്ഞെടുത്തു. നിലവിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ ന്യൂനപക്ഷ സെൽ കണവീനറാണ്. എജ്യുകേഷൻ കൺസൽറ്റെൻറുകളുടെ സംഘടനയായ ചെക്ക്‌ (Consortium Of Higher Education of Consultant of Kerala) ന്റെ പ്രസിഡന്റ് ആണ് ശ്രീ സുമോജ്.  

Read More

സമ്പൂർണ വിഷുഫലം-2018

#_സമ്പൂർണ്ണ_വിഷുഫലം ധനുശനി തുലാവ്യാഴക്കാലം കൊല്ലവര്‍ഷം 1193 മേടമാസം ഒന്നാം തീയതി ശനിയാഴ്ചയും ഉതൃട്ടാതി നക്ഷത്രവും കൃഷ്ണ പക്ഷ ത്രയോദശി തിഥിയും സുരഭിക്കരണ വും മാഹേന്ദ്ര നാമ നിത്യയോഗവും ചേര്‍ന്ന ദിവസം ഉദയാല്പരം 2 നാഴിക 50 വിനാഴികയ്ക്ക് മീനക്കൂറില്‍ മേടലഗ്നത്തില്‍ അഗ്നി ഭൂതോദയം കൊണ്ട് മേഷ സംക്രമം. #_അശ്വതി: അശ്വതിക്കാര്‍ക്ക് ഈ വിഷു നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. ശ്രദ്ധയും ക്ഷമയും പുലര്‍ത്തിയാല്‍ പല പ്രശ്നങ്ങള്‍ക്കും നിവൃത്തി മാര്‍ഗങ്ങള്‍ ഉണ്ടാകും. വിദേശ ജോലിയില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ വലിയ അളവില്‍ പരിഹരിക്കാന്‍ കഴിയുന്നതാണ്. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്കും…

Read More

സീറ്റ് കിട്ടിയില്ല സീമ മസൂതി ബി ജെ പി വിട്ടു.

ബെംഗളൂരു : സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുൻ എംഎൽഎ സീമ മസൂതി ബിജെപിയിൽ നിന്നു രാജിവച്ചു. ധാർവാഡ് മണ്ഡലത്തിൽനിന്നു സ്വതന്ത്രയായി മൽസരിക്കുമെന്നും വ്യക്തമാക്കി. ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആദ്യ പട്ടികയിൽ ധാർവാഡിൽ സീമയ്ക്കു പകരം അമൃത് ദേശായിയാണ് ഇടംപിടിച്ചത്. മന്ത്രി വിനയ് കുൽക്കർണി ആയിരിക്കും ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീമയ്ക്കു 16,896 വോട്ടും ജനതാദൾ (എസ്) സ്ഥാനാർഥിയായി മൽസരിച്ച അമൃത് ദേശായിക്ക് 35,000 വോട്ടുമാണ് ലഭിച്ചത്. ലിംഗായത്തുകൾക്കു സ്വതന്ത്രമതപദവി ആവശ്യപ്പെട്ട് മുന്നിലുണ്ടായിരുന്ന വിനയ് കുൽക്കർണിക്കെതിരെ ശക്തമായ പോരാട്ടം ലക്ഷ്യമിട്ടാണ്…

Read More

തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനുശേഷം ഇതുവരെ പിടികൂടിയത് കണക്കിൽപെടാത്ത 13.33 കോടി രൂപ

ബെംഗളൂരു : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ഇതുവരെ പിടികൂടിയത് 13.33 കോടി രൂപയും സ്വർണം, മദ്യം എന്നിവ ഉൾപ്പെടെ 13.06 കോടിയുടെ സമ്മാനങ്ങളും. കഴിഞ്ഞ ഒരു ദിവസം മാത്രം ഫ്ലൈയിങ് സ്ക്വാഡ് 23 കേസ് റജിസ്റ്റർ ചെയ്തതായും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ അറിയിച്ചു. ഫ്ലൈയിങ് സ്ക്വാഡ് ആകെ 268 കേസുകളാണ് റജിസ്റ്റർ ചെയ്തത്. വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ, എൽഇഡി സ്ക്രീനുകൾ, കുക്കർ, മിക്സി, ലാപ്ടോപ്, മൊബൈൽ, തയ്യൽ മെഷീൻ, കഞ്ചാവ്, മദ്യം, സ്വർണാഭരണങ്ങൾ എന്നിവയും പിടിച്ചെടുത്ത വസ്തുക്കളിൽപ്പെടും. 9637 ലീറ്റർ വിദേശ മദ്യം…

Read More

കൊന്നപ്പൂ വിതരണം ചെയ്യുന്നു

 മൈസൂരു : മലയാളികൾക്കു വിഷുക്കണി ഒരുക്കാൻ‌ മൈസൂരു കേരള സമാജത്തിന്റെ നേതൃത്വത്തിൽ ഇന്നു കൊന്നപ്പൂ വിതരണം ചെയ്യും. വിജയനഗർ സെക്കൻഡ് സ്റ്റേജിലെ സമാജം കമ്യൂണിറ്റി സെന്ററിൽ വൈകിട്ടു നാലിനു വിതരണം തുടങ്ങുമെന്നു ജനറൽ സെക്രട്ടറി എ.കെ. മാത്യുക്കുട്ടി അറിയിച്ചു. ഫോൺ: 9481932293.

Read More

ഒരു ചെറുകഥ പോലെ… സുഡാനിയിലെ കണ്ണു നിറച്ച ആ ഗാനം ഇതാ…

വിജയകരമായി പ്രദര്‍ശനം തുടരുന്ന സുഡാനി ഫ്രം നൈജീരിയയിലെ ഒരു ഗാനത്തിന്‍റെ വീഡിയോ കൂടി യുട്യൂബില്‍ റിലീസ് ചെയ്തു. തീയറ്ററില്‍ പലരുടെയും കണ്ണു നിറച്ച ഗാനം പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു. സംഗീതം നല്‍കിയ റെക്സ് വിജയന്‍ തന്നെ ആലപിച്ച ഒരു ചെറുകഥ പോലെ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായിരിക്കുന്നത്. സിനിമയുടെ ആത്മാവിലൂടെ സഞ്ചരിക്കുന്ന ഹരിനാരായണന്‍റെ വരികള്‍ ഗാനത്തെ ഹൃദയത്തോട് ചേര്‍ത്തു നിറുത്തുന്നു. മലപ്പുറത്തിന്‍റെ ജീവിതവും താളവും പങ്കുവയ്ക്കുന്ന സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സക്കരിയ്യയാണ്. വിഷുച്ചിത്രങ്ങള്‍ റിലീസ് ആയിട്ടുണ്ടെങ്കിലും സുഡാനി ഫ്രം നൈജീരിയ കാണാന്‍…

Read More

ഐപിസി വാർഷിക കൺവൻഷൻ നടത്തി

ബെംഗളൂരു : ദൈവിക കൽപനയനുസരിച്ച് ആത്മീയ ജീവിതം നയിക്കുന്നവർക്കു ദൈവരാജ്യം ലഭിക്കുമെന്ന് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക പ്രസിഡന്റ് പാസ്റ്റർ ടി.ഡി. തോമസ്. ഐപിസി ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ വി.ടി. ജോൺ അധ്യക്ഷനായിരുന്നു. പാസ്റ്റർ ബാബു ചെറിയാൻ (പിറവം) വചനപ്രഘോഷണം നടത്തി. പിവൈപിഎ ക്വയർ ഗാനങ്ങൾ ആലപിച്ചു. മഡിവാള മാരുതി നഗർ ഹോളിക്രോസ് ഹാളിൽ നടക്കുന്ന കൺവൻഷൻ ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു പിവൈപിഎ വാർഷിക സമ്മേളനം, 5.45 മുതൽ…

Read More

60 സെര്‍വീസുകള്‍ പീനിയയിലേക്ക് മാറ്റിയതിന് പിന്നാലെ നഗരത്തില്‍ സൗജന്യ ഷട്ടിൽ സർവീസുമായി കർണാടക ആർടിസി.

ബെംഗളൂരു : പീനിയ ബസവേശ്വര ബസ് ടെർമിനലിൽനിന്നു പുറപ്പെടുന്ന ബസുകളിലെ യാത്രക്കാർക്കായി സൗജന്യ ഷട്ടിൽ സർവീസുമായി കർണാടക ആർടിസി. ടെർമിനലിൽനിന്നു ജാലഹള്ളി അയ്യപ്പക്ഷേത്രം, ജാലഹള്ളി മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമായി രണ്ടു സർവീസ് ആണുണ്ടാവുക. നഗരത്തിനുള്ളിലെ വാഹനത്തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി മജസ്റ്റിക്കിൽനിന്നുള്ള 60 ബസുകൾ കഴിഞ്ഞ ദിവസം നഗരാതിർത്തിയിലെ പീനിയ ബസ് ടെർമിനലിലേക്കു മാറ്റിയിരുന്നു. ഗതാഗക്കുരുക്കു കുറയുമെന്നതിനു പുറമേ ഇന്ധനച്ചെലവിലും ഇതു ഗുണം ചെയ്യും. യാത്രക്കാർക്കു കുരുക്കിൽപെടാതെ മെട്രോ ട്രെയിനിലും മറ്റുമായി ബസവേശ്വര ടെർമിനലിൽ എത്താം. ഇവിടേക്കു മാറ്റിയ ബസുകളിലെ ടിക്കറ്റ് ചാർജ് 15…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടി നീരജ് ചോപ്ര.

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സുവര്‍ണ ദിനം. ഇതിനോടകം നാല് സ്വര്‍ണമാണ് ഇന്ത്യ ഇന്ന് കരസ്ഥമാക്കിയത്. നീരജ് ചോപ്ര പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍യിലൂടെ സ്വര്‍ണ്ണം നേടിയപ്പോള്‍ ഇന്ത്യ നേടിയത് ഗെയിംസിലെ ഇരുപത്തൊം സ്വര്‍ണമാണ്. അതുകൂടാതെ അതലെറ്റിക്സില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണ്ണമാണ് ഇത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യമായാണ് ജാവലിന്‍ ത്രോയില്‍ ഒരു മെഡല്‍ ലഭിക്കുന്നത്. ഇന്ന് ബോക്‌സിങ് വനിതാ വിഭാഗം 48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണ്ണം നേടി. അ​​ഞ്ചു ത​​വ​​ണ ലോ​​ക​​ചാ​​മ്പ്യ​​നാ​​യ മേ​​രി​​കോം നോർത്ത്…

Read More

ഒന്‍പത് അത്യുഗ്രന്‍ ഫീച്ചറുകളുമായി ജിമെയില്‍ ഇനി പുതിയ ഡിസൈനില്‍.

ഗൂഗിളിന്‍റെ ഏറ്റവും മികച്ച സേവനമായ ജിമെയില്‍ കൂടുതല്‍ ഫീച്ചറുകളുമായി വരുന്നുവെന്ന് റിപ്പോര്‍ട്ട്‌. ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇമെയിൽ സേവനദാതാവായ ജിമെയിലിൽ വമ്പൻ മാറ്റങ്ങൾ വരുത്തിയാണ് അവതരിപ്പിക്കുന്നത്. പരീക്ഷണ പതിപ്പുകള്‍ക്ക് പുറമേ പുതിയ ജിമെയില്‍ ഫീച്ചറുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളും ജിമെയിലും തമ്മിലുള്ള വിനിമയം ഊർജിതപ്പെടുത്താനുള്ള എഎംപി (ആക്സിലറേറ്റഡ് മൊബൈൽ പേജസ്) സംവിധാനം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന്. ഉപയോഗത്തില്‍ കൂടുതല്‍ വേഗത വരുമെന്നും ഫ്ലൈറ്റ് സമയം, പുതിയ ഉൽപന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അറിയാൻ ജിമെയിലിൽ അവസരമൊരുങ്ങുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.…

Read More
Click Here to Follow Us