60 സെര്‍വീസുകള്‍ പീനിയയിലേക്ക് മാറ്റിയതിന് പിന്നാലെ നഗരത്തില്‍ സൗജന്യ ഷട്ടിൽ സർവീസുമായി കർണാടക ആർടിസി.

ബെംഗളൂരു : പീനിയ ബസവേശ്വര ബസ് ടെർമിനലിൽനിന്നു പുറപ്പെടുന്ന ബസുകളിലെ യാത്രക്കാർക്കായി സൗജന്യ ഷട്ടിൽ സർവീസുമായി കർണാടക ആർടിസി. ടെർമിനലിൽനിന്നു ജാലഹള്ളി അയ്യപ്പക്ഷേത്രം, ജാലഹള്ളി മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമായി രണ്ടു സർവീസ് ആണുണ്ടാവുക. നഗരത്തിനുള്ളിലെ വാഹനത്തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി മജസ്റ്റിക്കിൽനിന്നുള്ള 60 ബസുകൾ കഴിഞ്ഞ ദിവസം നഗരാതിർത്തിയിലെ പീനിയ ബസ് ടെർമിനലിലേക്കു മാറ്റിയിരുന്നു.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

ഗതാഗക്കുരുക്കു കുറയുമെന്നതിനു പുറമേ ഇന്ധനച്ചെലവിലും ഇതു ഗുണം ചെയ്യും. യാത്രക്കാർക്കു കുരുക്കിൽപെടാതെ മെട്രോ ട്രെയിനിലും മറ്റുമായി ബസവേശ്വര ടെർമിനലിൽ എത്താം. ഇവിടേക്കു മാറ്റിയ ബസുകളിലെ ടിക്കറ്റ് ചാർജ് 15 രൂപയോളം കുറയുകയും ചെയ്യും. നഗരത്തിനുള്ളിൽനിന്നു പുറപ്പെടുന്ന രണ്ടായിരത്തോളം ബസുകൾ ഘട്ടംഘട്ടമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 40 കോടി രൂപ ചെലവിൽ ബസവേശ്വര ബസ് ടെർമിനൽ നിർമിച്ചത്. തുടർന്നു 2014ൽ കർണാടക ആർടിസി ഒട്ടേറെ സർവീസുകൾ ഇവിടേക്കു മാറ്റി. എന്നാൽ, റോഡിൽനിന്ന് ഒരു കിലോമീറ്ററിലേറെ ഉള്ളിലേക്കു കയറിയുള്ള ടെർമിനലിലേക്കു യാത്രക്കാർ എത്താതായതോടെ സർവീസുകൾ വ്യാപകമായി നഷ്ടത്തിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
[masterslider id="10"]

Related posts